എല്ലാ കര്‍ഷക സംഘടനകളും പ്രക്ഷോഭം അവസാനിപ്പിക്കണം: കേന്ദ്ര കൃഷി മന്ത്രി

എല്ലാ കര്‍ഷക സംഘടനകളും പ്രക്ഷോഭം അവസാനിപ്പിക്കണം: കേന്ദ്ര കൃഷി മന്ത്രി

ന്യൂഡല്‍ഹി: കര്‍ഷകര്‍ സമരം ശക്തമായി തുടരുമ്പോൾ പ്രക്ഷോഭം അവസാനിപ്പിച്ചാല്‍ പ്രശ്‌നപരിഹാരത്തിന് തയ്യാറെന്ന് അറിയിച്ച് കേന്ദ്രം. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയിലെ അതിര്‍ത്തിയില്‍ തുടരുന്ന പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന അഭ്യര്‍ത്ഥനയുമായാണ് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ രംഗത്ത് എത്തിയത്.

നിയമങ്ങളിലെ വ്യവസ്ഥകളില്‍ വിയോജിപ്പുണ്ടെങ്കില്‍ ചര്‍ച്ച ചെയ്യാനും പരിഹരിക്കാനും തയ്യാറാണെന്നും കൃഷിമന്ത്രി പറഞ്ഞു. 'എല്ലാ കര്‍ഷക സംഘടനകളോടും പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. നിയമത്തിലെ വ്യവസ്ഥകള്‍ ചര്‍ച്ചചെയ്യാനും പരിഹരിക്കാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാണ്' -തോമര്‍ ട്വീറ്റ് ചെയ്തു.


രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഈ നിയമത്തെ പിന്തുണക്കുന്നുവെന്നും കര്‍ഷക സംഘടനകള്‍ക്ക് നിയമത്തിന്റെ വ്യവസ്ഥകളില്‍ എതിര്‍പ്പുണ്ടെങ്കില്‍ അവ ശ്രദ്ധിക്കാന്‍ കേന്ദ്രം തയ്യാറാണെന്നും മന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.