കോവിഡ്‌ പ്രതിരോധം; 12-18 പ്രായക്കാര്‍ക്ക്‌ വാക്‌സിന്‍ വൈകാതെ രാജ്യത്ത് ലഭ്യമാകും

കോവിഡ്‌ പ്രതിരോധം; 12-18 പ്രായക്കാര്‍ക്ക്‌ വാക്‌സിന്‍ വൈകാതെ രാജ്യത്ത് ലഭ്യമാകും

ന്യൂഡല്‍ഹി: കോവിഡ്‌ പ്രതിരോധ വാക്‌സിന്‍ 12-18 പ്രായക്കാര്‍ക്ക്‌ വൈകാതെ രാജ്യത്തു ലഭ്യമാകുമെന്നു കേന്ദ്രം സുപ്രീം കോടതിയില്‍ അറിയിച്ചു. ഇന്ത്യന്‍ കമ്പനിയായ സൈഡസ്‌ കാഡില പുറത്തിറക്കുന്ന വാക്‌സിനാണ്‌ ഇതിനായി ഉപയോഗിക്കുയെന്നു സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച കുറിപ്പില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. 

രാജ്യത്തെ പ്രായപൂര്‍ത്തിയായ മുഴുവന്‍ പൗരന്മാര്‍ക്കും ഈ വര്‍ഷം അവസാനത്തോടെ വാക്‌സിന്‍ ഉറപ്പാക്കാന്‍ പദ്ധതി തയാറാക്കിയിട്ടുണ്ട്‌. 18-നു മേല്‍ പ്രായമുള്ള 93-94 കോടി ആളുകളുടെ വാക്‌സിനേഷനായി 186-188 ഡോസ്‌ വാക്‌സിന്‍ ആവശ്യമുണ്ടെന്നാണ്‌ അനുമാനം. അടുത്തമാസം അവസാനത്തോടെ ഇതില്‍ 51.6 കോടി ഡോസും ലഭ്യമാക്കും.

വിവിധ സംസ്ഥാനങ്ങളുടെയും സ്വകാര്യ ആശുപത്രികളുടെയും പരാതിയുടെ അടിസ്ഥാനത്തിൽ വാക്‌സിന്‍ സംഭരണ നയത്തില്‍ മാറ്റം വരുത്തിയതായും കേന്ദ്രം വ്യക്‌തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.