കോവിഡ് പ്രതിസന്ധി: ചെറുകിട വ്യവസായങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ 1416 കോടി രൂപയുടെ സഹായ പാക്കേജ്

കോവിഡ് പ്രതിസന്ധി:  ചെറുകിട വ്യവസായങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ 1416 കോടി രൂപയുടെ സഹായ പാക്കേജ്

തിരുവനന്തപുരം: ചെറുകിട വ്യവസായമേഖലയില്‍ കോവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുന്നതിന് 1416 കോടി രൂപയുടെ സഹായ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. ലോക എംഎസ്‌എംഇ (സൂക്ഷ്മ ഇടത്തരം വ്യവസായ സംരംഭങ്ങള്‍)ദിനാചരണത്തോട് അനുബന്ധിച്ച്‌ സംസ്ഥാന വ്യവസായ വകുപ്പ് സംഘടിപ്പിച്ച വെബിനാറില്‍ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവാണ് സഹായ പദ്ധതി പ്രഖ്യാപിച്ചത്.

ചെറുകിട സൂക്ഷ്മ ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്ക് ലോക്ഡൗണിന്റേയും നിയന്ത്രണങ്ങളുടേയും ഭാഗമായി വന്‍ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ഇത്തരത്തില്‍ പ്രതിസന്ധി നേരിടുന്ന സംരംഭങ്ങളെ സഹായിക്കുന്നതിനും സാധാരണ നിലയിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനുമാണ് സഹായ പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു.

കോവിഡ് സമാശ്വാസപദ്ധതി 2021 ജൂലൈ ഒന്നുമുതല്‍ ഡിസംബര്‍ വരെയാണ് പ്രാബല്യത്തില്‍ ഉണ്ടാവുക. ഇളവുകള്‍ക്കും ഉത്തേജക പദ്ധതികള്‍ക്കുമായി 1416 കോടി രൂപയുടെ വായ്പ വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ വഴി വിതരണം ചെയ്യും. ബജറ്റ് വിഹിതത്തില്‍ നിന്ന് 139 കോടി രൂപ പലിശ സബ്സിഡിക്കും ധനസഹായത്തിനുമായി ഉപയോഗിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.