വിമാനത്താവള സ്‌ഫോടനം: അന്വേഷണം എന്‍ഐഎക്ക് കൈമാറും

വിമാനത്താവള സ്‌ഫോടനം: അന്വേഷണം എന്‍ഐഎക്ക് കൈമാറും

ന്യുഡല്‍ഹി: ജമ്മു വിമാനത്താവള സ്‌ഫോടനത്തില്‍ ആര്‍ഡിഎക്‌സ് ഉപയോഗിതായി സംശയം. രണ്ടു കിലോ വീതം സ്‌ഫോടകവസ്തു ഡ്രോണുകള്‍ വഴി വര്‍ഷിച്ചു എന്നാണ് നിഗമനം. നൂറു മീറ്റര്‍ മാത്രം ഉയരത്തില്‍ നിന്നാണ് സ്‌ഫോടകവസ്തു ഇട്ടത്. ഇത് ഇന്ത്യയില്‍ നിന്ന് തന്നെ അയച്ചതാണോ എന്നും പരിശോധിക്കും. അന്വേഷണം ഇന്ന് ഔദ്യോഗികമായി എന്‍ഐഎക്ക് കൈമാറിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇന്നലെ പുലര്‍ച്ചെ 1.35നായിരുന്നു ആദ്യ സ്‌ഫോടനം. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ രണ്ടാമത്തെ സ്‌ഫോടനം ഉണ്ടായി. വിമാനത്താവളത്തിലെ വ്യോമസേന നിയന്ത്രണത്തിലുള്ള ടെക്‌നിക്കല്‍ ഏര്യയിലെ ഒരു കെട്ടിടത്തിലാണ് ആദ്യം സ്‌ഫോടകവസ്തു വന്നു വീണത്. കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു. മറ്റൊരു സ്‌ഫോടനം നടന്നത് അടുത്തുള്ള തുറസ്സായ സ്ഥലത്ത്. സ്‌ഫോടനത്തില്‍ അടുത്തുള്ള വീടുകളും വിറച്ചതായി നാട്ടുകാര്‍ പറഞ്ഞു. ഡ്രോണ്‍ ഉപയോഗിച്ച് സ്‌ഫോടകവസ്തുക്കള്‍ വര്‍ഷിച്ചു എന്ന് ജമ്മുകശ്മീര്‍ ഡിജിപി ദില്‍ബാഗ് സിംഗ് സ്ഥിരീകരിച്ചു. വ്യോമസേനയുടെ പട്രോളിംഗ് സംഘം ഡ്രോണ്‍ കണ്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍എസ്ജി ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി വിശദപരിശോധന നടത്തി. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ എന്‍ഐഎ സംഘവും അന്വേഷണം തുടങ്ങി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.