കേരളത്തിലെ എല്ലാ പെണ്‍കുട്ടികളും എന്റെയും മക്കള്‍: ഗവര്‍ണര്‍ ആരിഫ് ഖാന്‍

കേരളത്തിലെ എല്ലാ പെണ്‍കുട്ടികളും എന്റെയും മക്കള്‍: ഗവര്‍ണര്‍ ആരിഫ് ഖാന്‍

കൊല്ലം: കൊല്ലം പോരുവഴിയില്‍ സ്ത്രീധന പീഡനത്തിന് ഇരയായി മരിച്ച വിസ്മയയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിസ്മയയുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ഗവര്‍ണര്‍ വികാരഭരിതനായാണ് സംസാരിച്ചത്. കേരളത്തിലെ എല്ലാ പെണ്‍കുട്ടികളും എന്റെയും മക്കളാണെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീധനം പോലുള്ള മോശം പ്രവണതകളെ തടയാന്‍ ശക്തമായ നിയമങ്ങളുണ്ട്. സ്ത്രീധന നിരോധനത്തില്‍ ജനങ്ങളും അവബോധിതരാകണം. സ്ത്രീധനം ആവശ്യപ്പെടുന്ന പുരുഷന്മാരുമായി വിവാഹബന്ധം വേണ്ടെന്ന് വെയ്ക്കാന്‍ പെണ്‍കുട്ടികള്‍ തയ്യാറാകണമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

കേരളത്തിലെ സ്ത്രീകള്‍ ആത്മവിശ്വാസമുള്ളവരാണ്. പല മേഖലകളിലും കേരളം മുന്നിലാണ്. പക്ഷേ, സ്ത്രീധനം പോലുള്ള പൈശാചിക പ്രവണതകളും നിലനില്‍ക്കുന്നുണ്ട്. എല്ലാ കാര്യത്തിലും മുന്നിലായ കേരളം ഇത്തരം കാര്യങ്ങളില്‍ പിന്നിലാണ്. സ്ത്രീധനത്തിനെതിരെ ബോധവല്‍ക്കരണം അനിവാര്യമാണ്. ഇതില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.