കുവൈറ്റ് എസ്എംസിഎ ദുക്റാന ദിനാചരണം നടത്തുന്നു

കുവൈറ്റ് എസ്എംസിഎ ദുക്റാന ദിനാചരണം നടത്തുന്നു



കുവൈറ്റ് സിറ്റി : മാർത്തോമ്മാ ശ്ലീഹായുടെ ദുക്റാന ദിനാചരണത്തിന്റെയും സീറോ മലബാർ സഭാദിനത്തിന്റെയും ഭാഗമായി കുവൈറ്റ് എസ്എംസിഎ ജൂലൈ 2 വെള്ളിയാഴ്ച മുതൽ ആഘോഷ പരിപാടികൾ ഫേസ്ബുക് ലൈവിലൂടെ സംഘടിപ്പിക്കുന്നു. കത്തോലിക്കാ കോൺഗ്രസ്സ് ബിഷപ്പ് ലെഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ തിരുനാൾ സന്ദേശം നൽകും. സീറോ മലബാർ എപ്പിസ്കോപ്പൽ വികാർ ഫാ. ജോണി ലോണിസ് മഴുവഞ്ചേരിൽ എസ്എംസിഎ - വിഷൻ എന്ന വീഡിയോ ന്യൂസ് ബുള്ളറ്റിന്റെ പ്രകാശന കർമ്മം നിർവഹിക്കും. എസ്എംസിഎ പ്രസിഡന്റ് ബിജോയ് പാലാക്കുന്നേൽ അധ്യക്ഷത വഹിക്കും. എസ്എംവൈഎം പ്രസിഡന്റ് നാഷ്‌ വർഗീസ്, ബാലദീപ്തി പ്രസിഡന്റ് നേഹ ജെയ്‌മോൻ എന്നിവർ ആശംസകൾ അർപ്പിക്കും. ജനറൽ സെക്രട്ടറി അഭിലാഷ് അരീക്കുഴിയിൽ ,ട്രഷറർ സാലു പീറ്റർ എന്നിവർ നേതൃത്വം നൽകുന്ന  സമ്മേളനം  റംശാ പ്രാർത്ഥനയോടുകൂടി ആരംഭിക്കുന്നതാണ്.   കുട്ടികളുടെയും മുതിർന്നവരുടെയും   വിവിധ കലാപരിപാടികളും  അന്നേദിവസം ഉണ്ടായിരിക്കും.

ആഘോഷങ്ങളുടെ ഭാഗമായി ജൂലൈ 4 , 5 ,6 തീയതികളിൽ നസ്രാണി സഭയുടെ ചരിത്ര വഴികളിലൂടെ കടന്നുപോകുന്ന  ഓൺലൈൻ എക്സിബിഷനും യൂട്യൂബ് ലൈവിലൂടെ സംഘടിപ്പിക്കുന്നുണ്ട്. ഒന്നാം നൂറ്റാണ്ടു മുതലുള്ള കേരള ചരിത്രത്തെകുറിച്ച് ഇതുവരെയുള്ള ധാരണകളെ തിരുത്തിക്കുറിക്കുന്ന പുരാവസ്തു ഗവേഷണ ഫലങ്ങളും ചരിത്രരേഖകളും പങ്കുവയ്ക്കുന്ന ഈ പ്രദർശനം കേരള ക്രൈസ്തവ ചരിത്രപഠനം ആഗ്രഹിക്കുന്നവർക്ക് ഒരു മുതൽക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പ്രദർശനത്തിന്റെ ഓരോ ദിവസവും സംശയ ദുരീകരണത്തിനും അവസരമുണ്ടാകും. ഓരോ ദിവസവും നടക്കുന്ന പ്രശ്നോത്തരിയിൽ അഞ്ചു പേർക്ക് വീതം ക്യാഷ്‌അവാർഡ്‌കൾ നൽകുന്നതാണെന്നും കൾച്ചറൽ കൺവീനർ കുഞ്ഞച്ചൻ ആന്റണി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.