അഗ്നി പ്രൈം മിസൈല്‍ വിജയകരമായി പരീക്ഷിച്ചു; ദൂരപരിധി 2000 കിലോമീറ്റര്‍

അഗ്നി പ്രൈം മിസൈല്‍ വിജയകരമായി പരീക്ഷിച്ചു; ദൂരപരിധി 2000 കിലോമീറ്റര്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതുതലമുറ അഗ്നി പ്രൈം മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്ത് ഇന്നലെ രാവിലെ 10.55ന് ആയിരുന്നു പരീക്ഷണമെന്നു പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (ഡിആര്‍ഡിഒ) അറിയിച്ചു.

ഇന്ത്യയുടെ മിസൈല്‍ ശേഷിയ്ക്ക്‌ കരുത്ത് വര്‍ധിപ്പിക്കുന്ന നേട്ടമാണിത്. കരയില്‍ നിന്നു കരയിലേക്കു തൊടുക്കാവുന്ന അഗ്നി പ്രൈമിന് ചൈനയുടെ വെല്ലുവിളി നേരിടാനാകും വിധം രണ്ടായിരം കിലോമീറ്റര്‍ വരെ ദൂരപരിധിയുണ്ട്. അഗ്നി ഒന്നിന്റെ പരിഷ്‌കരിച്ച പതിപ്പാണിത്. ഭാരം കുറവായതിനാല്‍ ദുര്‍ഘട മേഖലകളിലുള്‍പ്പെടെ അഗ്നി പ്രൈം മിസൈല്‍ എളുപ്പം വിന്യസിക്കാനാകും. തുടര്‍പരീക്ഷണങ്ങളും വിജയമാകുന്ന മുറയ്ക്ക് സൈന്യത്തിന്റെ ഭാഗമാകും. ഒരാഴ്ചയ്ക്കിടെ ഡിആര്‍ഡിഒയുടെ രണ്ടാമത്തെ പരീക്ഷണ വിജയമാണിത്. പിനാക റോക്കറ്റിന്റെ പരിഷ്‌കരിച്ച പതിപ്പായിരുന്നു ആദ്യത്തേത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.