ഇന്ധന നികുതിയുടെ ഒരുഭാഗം കോവിഡ് ബാധിതർക്ക് നഷ്ടപരിഹാരമായി നൽകണം: രാഹുൽ ഗാന്ധി

ഇന്ധന നികുതിയുടെ ഒരുഭാഗം കോവിഡ്  ബാധിതർക്ക് നഷ്ടപരിഹാരമായി നൽകണം: രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഇന്ധന നികുതിയില്‍ നിന്നുള്ള ഒരു വിഹിതം കോവിഡ് ബാധിതര്‍ക്ക് നഷ്ടപരിഹാരമായി നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് തുടർച്ചയായി ഇന്ധന വില വർദ്ധിക്കുന്നതിന് എതിരെ പ്രതിഷേധം ഉയരുന്നതിനിടയിലാണ് രാഹുലിനെ ഈ ആവശ്യം. ഫെയ്സ്ബുക്കിലൂടെയാണ് തന്റെ ആവശ്യം അദ്ദേഹം അറിയിച്ചത്.

'പെട്രോള്‍-ഡീസല്‍ നികുതി പിരിവിന്റെ ഒരു ചെറിയ ഭാഗം കോവിഡ് ബാധിച്ച കുടുംബങ്ങൾക്ക് നഷ്ടപരിഹാരമായി നൽകണം. അതിന് അവർ അര്‍ഹരാണ്. ഈ മഹാമാരിക്കിടയില്‍ ജനങ്ങളെ സഹായിക്കാനുള്ള അവസരമെന്ന നിലയില്‍ മോഡി സര്‍ക്കാര്‍ പിന്‍മാറുരുതെന്നും' രാഹുല്‍ ഗാന്ധി ഫേസ്ബുക്കിൽ കുറിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.