ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗം നേരിടുന്ന ഇന്ത്യയ്ക്ക് സാമ്പത്തിക സഹായവുമായി യുഎസ്. മഹാമാരിയെ നേരിടാന്‍ 41 ദശലക്ഷം ഡോളറിന്റെ അധിക സഹായമാണ് യു.എസ് നല്‍കിയത്. ഇതോടെ ഇന്ത്യയ്ക്കുള്ള യു.എസ് സഹായം 200 മില്യണ്‍ ഡോളറിലധികമായി.
അമേരിക്കയില്‍ കോവിഡ് മഹാമാരി രൂക്ഷമായ സമയത്ത് ഇന്ത്യ സഹായം നല്‍കി. ഇപ്പോള്‍ അമേരിക്ക ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു-യു.എസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡവലപ്മെന്റ് (യു.എസ്.എ.ഐ.ഡി) വ്യക്തമാക്കി.
യു.എസ്.എ.ഐ.ഡിയുടെ സഹായം വാക്‌സിനേഷന്‍, കോവിഡ് പരിശോധന, മഹാമാരി സംബന്ധമായ മാനസികാരോഗ്യ സേവനങ്ങള്‍, ഒറ്റപ്പെട്ട മേഖലകളില്‍ സഹായമെത്തിക്കുക എന്നീ ദൗത്യങ്ങള്‍ക്ക് ഉപകരിക്കുമെന്നും അധികൃതര്‍ പ്രതികരിച്ചു.
വാക്സിനേഷന്‍ നടപടികളെ പിന്തുണയ്ക്കാനും സ്വകാര്യമേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ഇന്ത്യയുമായി പങ്കാളിത്തം തുടരുമെന്നും യു.എസ്.ഐ.ഐഡി അറിയിച്ചു. കോവിഡ് മഹാമാരി ആരംഭിച്ചത് മുതല്‍ ഇതുവരെ യു.എസ്.എ.ഐ.ഡി 200 മില്യണ്‍ യു.എസ് ഡോളറിലധികം ഇന്ത്യയ്ക്ക് സംഭാവന നല്‍കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.