ചിന്താമൃതം : ആനി ശിവ നൽകുന്ന ഗുണപാഠങ്ങൾ

ചിന്താമൃതം :  ആനി ശിവ നൽകുന്ന ഗുണപാഠങ്ങൾ

വര്‍ക്കലയില്‍ നാരങ്ങാവെള്ളം വിറ്റ് ഉപജീവനം നടത്തിയിരുന്ന ആനി ശിവം എന്ന ചെറുപ്പക്കാരി 2021 ജൂണ്‍ മാസം അവസാന ആഴ്ചയില്‍ വര്‍ക്കല സ്റ്റേഷനില്‍ എസ് ഐ ആയി ചുമതലയേറ്റത് മാധ്യമ ലോകത്ത് വലിയ തരംഗങ്ങള്‍ സൃഷ്ടിച്ചു. അതിജീവനത്തിന്റെ ആള്‍രൂപം, കരുത്തിന്റെ പ്രതിരൂപം എന്നൊക്കെ ആനി ശിവയെ കേരളം വാഴ്ത്തിപ്പാടി.

ഡിഗ്രി ഒന്നാം വര്‍ഷം പഠിക്കുമ്പോള്‍ ഇഷ്ടപെട്ട പുരുഷനെ വിവാഹം കഴിച്ചു. രണ്ടാം വര്‍ഷത്തിനകം അയാള്‍ ഉപേക്ഷിച്ച് പോയി. ഭര്‍ത്താവും വീട്ടുകാരും ഉപേക്ഷിച്ച ആനി ശിവ കൈക്കുഞ്ഞുമായി തെരുവിലേക്ക്. പിന്നീട് കഠിനാധ്വാനവും ആത്മധൈര്യവും കൊണ്ട് ജീവിതത്തെ തിരിച്ച് പിടിക്കാനുള്ള നീണ്ട യാത്ര. അതിനിടയില്‍ 2016ല്‍ കേരളാ പോലീസില്‍ കോണ്‍സ്റ്റബിളായി ജോലി കിട്ടി. വീണ്ടും അവിടെ നിന്ന് എസ് ഐ സെലക്ഷനിലൂടെ ഇന്ന് സബ് ഇൻസ്പെക്ടർ. 

പട്ടിണിയുടെയും തിരസ്‌ക്കരണത്തിന്റെയും നീണ്ട ജീവിത യാത്ര അവളെ തളര്‍ത്തിയില്ല. ഒറ്റപ്പെട്ടിട്ടും കുഞ്ഞിനെ കുപ്പത്തൊട്ടിയില്‍ ഉപേക്ഷിച്ചില്ല. എല്ലാം നഷ്ടപ്പെട്ട് തെരുവില്‍ അലഞ്ഞപ്പോള്‍ അവള്‍ ആത്മഹത്യയെ പരിഹാരമായി കണ്ടില്ല. ഇന്നിതാ കരുത്തിന്റെ ആ പെണ്‍ രൂപത്തിന് കേരളം ഒറ്റകെട്ടായി എഴുന്നേറ്റ് നിന്ന് ഒരു വലിയ സല്യൂട്ട് നല്‍കുന്നു.

സമര പാതയില്‍ കാലിടറാതെ പിടിച്ച് നിന്ന ആ പെണ്‍കുട്ടി എത്ര എളിമയോടും ശാന്തതയോടും കൂടിയാണ് സംസാരിക്കുന്നത്. പല ചാനലുകളിലും അവരുടെ സംസാരം കേട്ടിട്ട് ധാര്‍ഷ്ട്യത്തോടെ സംസാരിക്കുന്ന പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാക്കാന്‍ പറ്റിയ ഏറ്റവും നല്ല വ്യക്തിയാണ് ആനി ശിവ എന്ന് തോന്നിപ്പോയി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.