"യു ആർ സ്പെഷ്യൽ": ഉപഭോക്തൃ സംതൃപ്തി വർദ്ധിപ്പിക്കാൻ പുതിയ സേവനവുമായി ജിഡിആർഎഫ്എ


ദുബായ് : ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിൽ (ദുബായ് എമിഗ്രേഷൻ) നിന്ന് ഉപഭോക്താക്കൾക്ക് സേവന ഇടപാടുകൾ നിയന്ത്രിക്കാനും, അതിനെ തൽസമയം പിന്തുടരാനും വേണ്ടി പുതിയ സേവനം ആരംഭിക്കുന്നു. "യു ആർ സ്പെഷ്യൽ" എന്ന പേരിൽ ഉപഭോക്താക്കളുടെ ബന്ധപ്പെട്ട ഏത് അന്വേഷണങ്ങളും ആവശ്യങ്ങളും കൈകാര്യം ചെയ്യാവാനും വേണ്ടി പ്രത്യേക ഉദ്യോഗസ്ഥ ടീമിനെ തന്നെ ബന്ധപ്പെടുത്തി കൊണ്ടുള്ള സേവന പ്രക്രിയക്കാണ് തുടക്കം കുറിക്കുന്നത്. ഇതിലൂടെ ഏറ്റവും വേഗത്തിൽ തന്നെ ഇടപാടുകൾ പൂർത്തീകരിക്കാൻ സഹായിക്കും.

'സ്വദേശികളുടെയും ദുബായ് വിസകാരുടെയും കമ്പനി ഉപഭോക്താക്കളുടെയും സേവന- സംതൃപ്തി കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള സേവനമെന്ന്' ജിഡിആർഎഫ്എ ദുബായ് മേധാവി മേജർ ജനറൽ മുഹമ്മദ്‌ അഹമദ് അൽ മർറി പറഞ്ഞു. ജൂലൈ ഏഴ് മുതലാണ് ഈ സംവിധാനത്തിന് തുടക്കമാവുന്നത്.

ഉപഭോക്താവിന്റെ അഭ്യർത്ഥനകൾക്കും ചോദ്യങ്ങൾക്കും ഉത്തരം നൽകുന്നതിന് വേണ്ടി സമർപ്പിത ടീമായി ഇതിലെ ഉദ്യോഗസ്ഥർ പ്രവർത്തിക്കും. ചില ഘട്ടങ്ങളിൽ കമ്പനികൾക്ക് ചോദ്യങ്ങളോ, നിയമപരമായ ഉപദേശങ്ങളോ ആവശ്യമായി വരും. അവരുടെ അന്വേഷണങ്ങൾക്ക് ഉത്തരം നൽകാനും, ഏത് പ്രശ്‌നത്തിനും പരിഹാരം കാണാവനും ഈ സേവന സൗകര്യത്തിലുടെ സാധിക്കുമെന്ന് അൽ മറി വ്യക്തമാക്കി.

ഉപഭോക്താക്കളുടെ ആവശ്യങ്ങൾ അടിസ്ഥാനമാക്കി ഒരു നേരിട്ടുള്ള ചാനൽ ഇഷ്‌ടാനുസൃതമാക്കുക എന്നതാണ് ഈ സേവനത്തിന്റെ പിന്നിലെ ആശയം. ഞങ്ങളുടെ സേവനങ്ങൾ വികസിപ്പിക്കുന്നതിനുള്ള ഓരോ ഘട്ടത്തിലുള്ള അഭ്യർത്ഥനകളും അന്വേഷണങ്ങളും പഠിക്കാൻ ഒരു ടീം ചാനലിനെ നിയന്ത്രിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു നിയുക്ത ടീം സേവനത്തിലൂടെ അഭ്യർത്ഥനകൾക്ക്- നൂതനമായ പരിഹാരം കണ്ടെത്തും. അന്വേഷണങ്ങൾക്കായി 8005111 എന്ന ഈ നമ്പറിൽ ബന്ധപ്പെടാം. യുഎഇയ്ക്ക് പുറത്താണെങ്കിൽ +97143139999 എന്ന നമ്പറിലേക്കാണ് വിളിക്കേണ്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.