തീവ്രവാദം: സൈബര്‍ സ്പേസ് ദുരുപയോഗം ചെയ്യുന്നുവെന്ന് ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ

തീവ്രവാദം: സൈബര്‍ സ്പേസ് ദുരുപയോഗം ചെയ്യുന്നുവെന്ന് ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ

ന്യുഡല്‍ഹി: സൈബര്‍ സ്പേസ് ദുരുപയോഗത്തിനെതിരെ ശക്തമായ നിലപാട് ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ. അതിര്‍ത്തി കടന്നുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പല രാജ്യങ്ങളിലും സൈബര്‍ സ്പേസ് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് ഇന്ത്യ വ്യക്തമാക്കി. വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ദ്ധന്‍ ശൃംഗ്ലയാണ് ഇക്കാര്യം ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയില്‍ ഉന്നയിച്ചത്.

രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടിയാണ് പല രാജ്യങ്ങളിലുള്ള ആളുകളും ഇത്തരത്തിലുള്ള പ്രവര്‍ത്തി ചെയ്യുന്നത്. ഐക്യരാഷ്ട്ര സഭയുടെ സുരക്ഷ കൗണ്‍സിലില്‍ 'അന്താരാഷ്ട്ര സുരക്ഷയുടേയും സമാധാനത്തിന്റെയും പരിപാലനം: സൈബര്‍ സുരക്ഷ' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകര സംഘടനകളുടെ മുന്‍വിധിയോടെയുള്ള അജണ്ടകള്‍ പ്രചരിപ്പിക്കാനും, വിദ്വേഷവും അക്രമവും അഴിച്ചുവിടാനും യുവാക്കളെ റിക്രൂട്ട് ചെയ്യാനും സംഘടനകള്‍ സൈബര്‍ സ്പേസ് ഉപയോഗിക്കുന്നുണ്ട്.

തീവ്രവാദ സംഘടനകളിലേയ്ക്കുളള നുഴഞ്ഞുകയറ്റവും ആഗോളതലത്തില്‍ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി സൈബര്‍ സ്പേസ് വ്യാപകമായി ദുരുപയോഗിക്കുകയാണെന്നും ശൃംഗ്ല കൂട്ടിച്ചേര്‍ത്തു. ആഗോളതലത്തിലുള്ള ഇത് ഐസിടി പ്രൊഡക്ടുകളുടെ വിതരണത്തെയാണ് ബാധിക്കുന്നത്. അതിനാല്‍ എല്ലാ രാജ്യങ്ങളും അവിടെയുള്ള ആളുകളും സംഘടനകളും രാജ്യത്തിന്റെ അന്തര്‍ദേശീയ പ്രതിബദ്ധതകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഐടിസി പ്രൊഡക്ടുകളുടെ ആഗോള വിതരണം തടസപ്പെടുത്തരുതെന്നും ഇന്ത്യ നിര്‍ദേശിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.