കൊച്ചി : സീറോ മലബാർ സഭയുമായി ബന്ധപ്പെട്ട ചർച്ചകളിൽ നിന്ന് സഭയുടെ ഔദ്യോഗിക വക്താക്കളെ ചാനലുകൾ മിക്കപ്പോഴും ഒഴിവാക്കുന്നതായി മാനന്തവാടി രൂപത പി ആർ ഓ ഫാ. നോബിൾ പാറക്കൽ ആരോപിച്ചു.
2019 ൽ പ്രസിദ്ധീകരിച്ച സിനഡാനന്തര സർക്കുലറിൽ ചില സംഘടനകളുടെ പേരെടുത്ത് പറഞ്ഞു കൊണ്ട് അവയൊന്നും തന്നെ സീറോ മലബാർ സഭയെ പ്രതിനിധീകരിക്കുന്നില്ല, എന്ന് മാത്രമല്ല അവ സഭാവിരുദ്ധ സംഘങ്ങളുമായി കൂട്ട് ചേർന്ന് പ്രവർത്തിക്കുന്ന വയാണെന്നും സിനഡ് വ്യക്തമാക്കിയിരുന്നു. സമൂഹത്തിൽ വിഭാഗീയത വളർത്താനും സഭയെ സമൂഹ മധ്യത്തിൽ അവഹേളിതയാക്കാനും ഈ സംഘടനകൾ പരിശ്രമിക്കുന്നതിനാൽ ഇത്തരം സംഘടനകളെ സഭ പൂർണ്ണമായും തള്ളിക്കളയുന്നുവെന്നും സർക്കുലർ അറിയിച്ചിരുന്നു. ഇവ സീറോ മലബാർ സഭയുടെ സിനഡ് തന്നെ വ്യക്തമാക്കിയിട്ടും മാധ്യമങ്ങൾ സഭാ സംബന്ധമായ ചർച്ചാവിഷയങ്ങളിൽ സഭയുടെ ഭാഗം പറയുവാൻ ഔദ്യോഗിക വക്താക്കളെ ഒഴിവാക്കി പലപ്പോഴും ഇതര സംഘടനകളെയും വ്യക്തികളെയും തെരഞ്ഞു പിടിച്ചു കൊണ്ട് വരുന്നത് ഗൂഢോദ്ദേശ്യങ്ങൾ മുൻ നിർത്തിയാണ്.
സഭയുടെ വാദഗതികൾ ദുർബലമാണെന്നും തെറ്റാണെന്നും സ്ഥാപിക്കുന്നതിനായി മാധ്യമങ്ങൾ ബോധപൂർവം കൂട്ടുപിടിക്കുന്ന ഇത്തരം വക്താക്കൾ ഏതെങ്കിലും തരത്തിൽ കേസിലകപ്പെട്ടാൽ അതും സഭയുടെ വക്താവ് എന്ന ലേബലിൽ ആഘോഷിക്കുകയാണ് പല മാധ്യമങ്ങളും ചെയ്യുന്നത്.
സഭ നിയോഗിച്ചിട്ടുള്ള വക്താക്കളുടെ പേര് വിവരങ്ങൾ ഔദ്യോഗികമായി മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്. എങ്കിലും മിക്ക ചാനലുകളും ഇക്കാര്യത്തിൽ പ്രകടമായ ദുരുദേശം സൂക്ഷിക്കുന്നു. പലതവണ ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽ പെടുത്തിയിട്ടും അവർ ഇത് തിരുത്തുവാൻ തയ്യാറായിട്ടില്ല എന്നും ഫാദർ നോബിൾ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.