ന്യൂഡല്‍ഹി: നിരവധി പ്രധാന കേസുകളുടെ ഭാഗമായിരുന്ന സുപ്രീംകോടതി ജസ്റ്റിസ് അശോക് ഭൂഷണ്‍ വിരമിക്കുന്നു.. കോവിഡില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നതടക്കമുള്ള ഒട്ടേറെ പ്രധാന കേസുകളില്‍ സുപ്രീംകോടതി ബെഞ്ചിന്റെ ഭാഗമായിരുന്ന ഇദ്ദേഹം.
സുപ്രീംകോടതിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞു. നാലിന് കാലാവധി പൂര്‍ത്തിയാക്കുന്ന അദ്ദേഹത്തിന്റെ സുപ്രീംകോടതിയിലെ അവസാനത്തെ പ്രവര്‍ത്തിദിനമായിരുന്നു ഇന്നലെ. കോവിഡില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന കേസിലാണ് അദ്ദേഹം അവസാനം ഉത്തരവ് പുറപ്പെടുവിച്ചത്.
2014ല്‍ കേരള ഹൈക്കോടതി ജഡ്ജായ അദ്ദേഹം 2015 മാര്‍ച്ചില്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2016 മേയിലാണ് സുപ്രീംകോടതി ജസ്റ്റിസായത്.
'ജസ്റ്റിസ് അശോക് മഹാനായ മനുഷ്യനാണെന്ന്' ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അഭിപ്രായപ്പെട്ടു. മാനുഷിക പരിഗണനയ്ക്കും ക്ഷേമത്തിനും ഊന്നല്‍കൊടുക്കുന്നതാണ് അദ്ദേഹത്തിന്റെ ഉത്തരവുകള്‍. സമൂഹത്തിലെ ഓരോ വിഭാഗങ്ങള്‍ക്ക് ഊന്നല്‍ നല്‍കി കൊണ്ടുള്ള അദ്ദേഹത്തിന്റെ നിയമസംഭാവനകള്‍ എന്നും സ്മരിക്കപ്പെടുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ഉത്തര്‍പ്രദേശിലെ ജൗണ്‍പൂര്‍ സ്വദേശിയായ അശോക് ഭൂഷണ്‍ അലഹാബാദ് സര്‍വകലാശാലയില്‍ നിന്നും നിയമബിരുദം നേടി. 1979 മുതല്‍ അഭിഭാഷകനായി അലഹാബാദ് കോടതിയില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചു. 2001 ഏപ്രില്‍ 24ന് അലഹാബാദ് ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.