യുഎഇയിൽ ഗോൾഡൻ വിസക്കാർക്ക് തൊഴിൽ അനുമതി

യുഎഇയിൽ ഗോൾഡൻ വിസക്കാർക്ക് തൊഴിൽ അനുമതി

ദുബായ്: യുഎഇയിൽ ഗോൾഡൻ വിസക്കാർക്ക് തൊഴിൽ ചെയ്യാൻ അനുമതി. മന്ത്രി സഭായോഗത്തിലാണ് യു‌എഇയിലെ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം ഗോൾഡൻ വിസ കൈവശമുള്ളവർക്ക് വർക്ക് പെർമിറ്റ് അനുവദിച്ചത്. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കും നിക്ഷേപകർക്കും മിടുക്കരായ വിദ്യാർഥികൾക്കുമാണ് യുഎഇയിൽ ഗോൾഡൻ വിസ നൽകുന്നത്.

ഗോൾഡൻ വിസ ലഭിക്കുന്ന അവസരത്തിൽ ജോലിയില്ലാത്തവർക്ക് ഒരു നിശ്ചിത തൊഴിലുടമയുടെ കീഴിൽ ജോലി ആരംഭിക്കാൻ വർക്ക് പെർമിറ്റ് അനുവദിക്കും.

കൂടാതെ നിലവിലെ ജോലിയിൽ നിന്ന് മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് ജോലി മാറാനും തൊഴിൽ അനുമതി നേടാം. നിലവിലെ ജോലിയുടെ കരാർ പുതുക്കുന്നതിനും അനുമതി ലഭിക്കും. ഗോൾഡൻ വിസക്കാരുടെ കുടുംബത്തിനും മാതാപിതാക്കൾക്കും ഇതേ നിയമങ്ങൾ ബാധകമാണ്.

ഗോൾഡൻ റെസിഡൻസി ലഭിക്കുന്ന തൊഴിലുടമകളും തൊഴിലാളികളും തമ്മിലുള്ള വർക്ക് പെർമിറ്റ്കളും കരാറുകളും  സാധുതയുള്ളവയായിരിക്കും. കൂടാതെ അവയ്ക്ക് എല്ലാ യുഎഇ നിയമങ്ങളും ഫീസുകളും ബാധകമായിരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.