ന്യൂഡൽഹി: ഇന്ത്യയില്‍ വ്യാപിക്കുന്ന കൊറോണ വൈറസിന് ജനിതക മാറ്റം (മ്യൂട്ടേഷന്‍) സംഭവിച്ചിട്ടില്ലെന്ന് പഠനം. ഐസിഎംആറും ബയോ ടെക്‌നോളജി വകുപ്പും നടത്തിയ രണ്ട് പഠനങ്ങള്‍ മുന്‍ നിര്‍ത്തി പ്രധാനമന്ത്രിയുടെ ഓഫിസാണ് ഇന്ത്യയിലെ കൊറോണ വൈറസ് സ്ഥിരസ്വഭാവം പുലര്‍ത്തുന്നതും പരിവര്‍ത്തനം വരാത്തതുമാണെന്ന് സ്ഥിരീകരിച്ചത്.
നേരത്തെ കൊറോണ വൈറസിന് പരിവര്‍ത്തനം സംഭവിച്ചതായി അമേരിക്കയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ വൈറസിൻറെ ജനിതക ഘടനയിൽ പരിവര്‍ത്തനം സംഭവിക്കുന്നത് വാക്‌സിന്‍ ഗവേഷണത്തെ ബാധിക്കുമെന്ന ആശങ്കയും നിലനിന്നിരുന്നു. എന്നാല്‍ ഇന്ത്യയില്‍ അത്തരം സാഹചര്യമില്ലെന്ന് പുതിയ പഠനഫലങ്ങള്‍ വ്യക്തമാക്കിയതോടെ വാക്‌സിന്‍ ഗവേഷണങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് വിരാമമാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.