കഥയും പൊരുളും (കുട്ടികൾക്കായുള്ള പംക്തി 4)

കഥയും പൊരുളും  (കുട്ടികൾക്കായുള്ള പംക്തി 4)


നിങ്ങളുടെ വാക്ക് അതേ, അതേ എന്നോ അല്ല, അല്ല എന്നോ ആയിരിക്കട്ടെ. ഇതിനപ്പുറമുള്ളത് ദുഷ്ടനിൽ നിന്നു വരുന്നു. (മത്തായി 5:37 )
 
ഒരു ഇന്ത്യൻ നാടോടിക്കഥയിൽ തുടങ്ങാം. ഒരുനാൾ ഒരു ഭിക്ഷക്കാരൻ ഗ്രാമത്തിലെത്തി ഒരു വീടിൻ്റെ വാതിലിൽ മുട്ടി. പുതിയതായി വന്ന മരുമകൾ വാതിൽതുറന്നു. ഭിക്ഷക്കാരൻ സഹായം ചോദിച്ചു. "എന്റെകൈയിൽ ഒന്നും തരാനില്ല നിങ്ങൾ ദയവായി പോകൂ." അവൾ പറഞ്ഞു. ഇതുകേട്ട് അമ്മായിഅമ്മ എത്തി. മരുമകൾ ഭിക്ഷ നിരസിച്ചത് അമ്മായിയമ്മക്ക് ഇഷ്ടമായില്ല. അവൾ കയർത്തു. "ഞാനാണ് ഈ വീടിന്റെ നാഥ. ഇല്ല എന്നുപറയാനുള്ള അധികാരം എന്റേതാണ് നിനക്ക് പോകാം." മരുമകൾ മുറിയിലേക്ക് പിൻവാങ്ങി. തനിക്കു ഭിക്ഷകിട്ടും എന്ന പ്രതീക്ഷയോടെ "നന്ദിയുണ്ട് മാഡം. ഞാൻ അറിഞ്ഞില്ല നിങ്ങളാണ് ഈ വീടിന്റെ നാഥയെന്ന്. ക്ഷമിക്കണം".എന്ന് ഭിക്ഷക്കാരൻ പറഞ്ഞു. അമ്മായിഅമ്മ പറഞ്ഞു "അതെ ഞാനാണ് ഭിക്ഷ തരുകയോ നിരസിക്കുകയോ ചെയ്യേണ്ടത്. അതിനാൽ ഞാൻ പറയുന്നു, ഇവിടെനിന്ന് നിങ്ങൾക്ക് ഒരു നയാപൈസയും കിട്ടാൻപോകുന്നില്ല. നിങ്ങൾക്ക് പോകാം." ഇതുപറഞ് അവൾ വാതിലടച്ചു. 
ഈ കഥയുടെ പ്രാധാന്യം ഭിക്ഷ നിരസിക്കണം എന്നതല്ല മറിച്ച് ജീവിതത്തിൽ നോ (NO) പറയാൻ  പഠിക്കേണ്ടതിനെക്കുറിച്ചാണ്. നമ്മുടെ ജീവിതത്തിൽ നോ പറയേണ്ട സന്ദർഭത്തിൽ നോ എന്ന് പറയേണ്ടത് നാം തന്നെ ആയിരിക്കണം; നമുക്കുവേണ്ടി മറ്റാരുമല്ല. 

നമുക്ക് തെറ്റായ ഒരു ധാരണയുണ്ട്, നോ പറയുന്നതിൽ എന്തോ കുറച്ചിലുണ്ട് എന്നും, നോ പറയുന്നതിലൂടെ നമ്മൾ സ്നേഹമില്ലാത്തവരായും, പരിഗണനയില്ലാത്തവരായും, സ്വാർത്ഥരായും, നിഷേധികളായും, പരിഗണിക്കപ്പെടുമോ, മറ്റുള്ളവർ നമ്മളെ വെറുക്കുമോ എന്ന ഭയം, പെൺകുട്ടികൾക്കിടയിൽ എളിമയില്ലാത്തവൾ, എന്നും അഹങ്കാരി എന്നും മുദ്രകുത്തപ്പെടുമോ എന്നൊക്കെയുള്ള ഭയം.  പക്ഷെ യാഥാർഥ്യം അങ്ങനല്ല. നോ (NO) പറയാനുള്ള കഴിവ് ആത്മവിശ്വാസത്തിൻ്റെ അടയാളമാണ്. നോ പറയാൻ ധൈര്യമില്ലാത്തവരെ മറ്റുള്ളവർ ചൂഷണം ചെയ്യാം. നോ പറയാനറിയാത്തവർ പ്രശ്നത്തിൽപെട്ടാൽ ആധിയും, ടെൻഷനും, ക്ഷീണവും എല്ലാം അനുഭവപ്പെടും.   ഒരു സന്ദർഭം അല്ലെങ്കിൽ ഒരു പ്രവൃത്തി നിങ്ങളെ സംബന്ധിച്ച്  അഭികാമ്യമല്ലെങ്കിൽ നോ പറഞ്ഞൊഴിയുക. ഇത് നിങ്ങളെ ഉറച്ച മനസ്സുള്ളവർ എന്നുള്ള ലേബലിൽ എത്തിക്കും. പിന്നെ മറ്റുള്ളവർ നിങ്ങളെ ചൂഷണം ചെയ്യാൻ വരികയില്ല. കാര്യകാരണസഹിതം മറ്റുള്ളവരെ മുഷിപ്പിക്കാതെ നോ പറയാൻ പഠിക്കുക. നോ പറയുന്നതിൽ ഒരു കാരണവശാലും ഖേദിക്കേണ്ടതില്ല. നമ്മൾക്ക് ശരിയല്ല എന്ന് തോന്നുന്നത് കണ്ടാൽ നോ പറയുക. ഇത് നിങ്ങളുടെ സ്വഭാവത്തിലെ ഒരു നല്ല ഗുണമാണ്. മനസിലാക്കുക. നോ പറയുന്നതിൽ ഒരു തെറ്റുമില്ല. പോസിറ്റവായ രീതിലിൽ നോ(NO) പറയാൻ പഠിച്ച് നെഗറ്റീവായ അവസ്ഥകൾ ഒഴിവാക്കുക.    
 

 "എന്തെന്നാൽ, ഭീരുത്വത്തിന്റെ ആത്മാവിനെയല്ല ദൈവം നമ്മുക്ക് നൽകിയത്; ശക്തിയുടെയും, സ്നേഹത്തിന്റെയും, ആത്മനിയന്ത്രണത്തിന്റെയും ആത്മാവിനെയാണ്." 2 തിമോത്തേയോസ്‌ 1:7   
                                                           


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.