മുപ്പതാമത് കെസിബിസി മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

മുപ്പതാമത് കെസിബിസി മാധ്യമ അവാര്‍ഡുകള്‍  പ്രഖ്യാപിച്ചു

കൊച്ചി: 2020-2021 വർഷത്തെ കെസിബിസി മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സന്തോഷ് ജോര്‍ജ്ജ് കുളങ്ങര (മാധ്യമം ), പ്രൊഫ. എസ്.ജോസഫ് (സാഹിത്യം), കമാന്‍ഡര്‍ അഭിലാഷ് ടോമി (യുവപ്രതിഭ ), ഡോ.പയസ് മലേക്കണ്ടത്തില്‍ ( ദാര്‍ശനികം ) എന്നിവരാണ് അവാര്‍ഡ് ജേതാക്കള്‍.

ഗുരുപൂജാ പുരസ്‌ക്കാരങ്ങള്‍ കെ.ജി.ജോര്‍ജ്ജ്, സി.ഡോ.വീനിത സി.എസ്.എസ്.ടി, ആന്റണി പൂത്തൂര്‍ ചാത്യാത്ത്, ടോമി ഈപ്പന്‍ എന്നിവര്‍ക്കാണ് സമര്‍പ്പിക്കുക. കെസിബിസി മീഡിയ കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.




മാധ്യമ പ്രവര്‍ത്തകനും സഫാരി ടിവിയുടെ സ്ഥാപകനുമാണ് മാധ്യമ അവാര്‍ഡിന് അര്‍ഹനായ സന്തോഷ് ജോര്‍ജ്ജ് കുളങ്ങര. ദൃശ്യ-ശ്രാവ്യ മേഖലകളില്‍ നടത്തിയ മൂല്യാധിഷ്ഠിത സംഭാവനകള്‍ക്കാണ് പതിനായിരം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന പുരസ്കാരത്തിന് സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയെ അര്‍ഹനാക്കിയത്.
സാഹിത്യ അവാര്‍ഡിന് അര്‍ഹനായ കവി പ്രൊഫ. എസ് ജോസഫ് എറണാകുളം മഹാരാജാസ് കോളേജിലെ അധ്യാപകനാണ്.



ജീവിതത്തിന്റെ ഭിന്നമേഖലകളില്‍ പ്രചോദനാത്മകമായ സംഭാവനകള്‍ നല്‍കിയ കമാന്‍ഡര്‍ അഭിലാഷ് ടോമിയാണ് യുവപ്രതിഭാ അവാര്‍ഡിന് അര്‍ഹനായിട്ടുള്ളത്. ബിഷപ്പ് മാര്‍ സെബാസ്റ്റ്യൻ മങ്കുഴിക്കരിയുടെ പേരിലുള്ള ദാര്‍ശനിക വൈജ്ഞാനിക അവാര്‍ഡ് ഡല്‍ഹി ജെ.എന്‍.യുവിലെ ചരിത്രവിഭാഗം പ്രൊഫ. ഡോ. പയസ് മലേക്കണ്ടത്തിലിന് നല്‍കും.



ഗുരുപൂജ പുരസ്‌കാരത്തിന് അര്‍ഹനായ കെ. ജി ജോര്‍ജ്ജ് കേരളത്തിലെ ഏറ്റവും മികച്ച ചലിച്ചിത്ര സംവിധായകനും ചലിച്ചിത്ര ഗുരുവുമാണ്.



വിദ്യാഭ്യാസ മേഖലയിലെ സംഭാവനകള്‍ക്കാണ് സിസ്റ്റർ വിനീത സിഎസ്എസ്ടി ഈ വിഭാഗത്തില്‍ ആദരിക്കപ്പെടുന്നത്. മതാത്മക ചരിത്രത്തിന്റെ വേറിട്ട വായനകളിലൂടെ നടത്തിയ രചനകള്‍ക്കാണ് ആന്റണി പുത്തൂര്‍ ചാത്യത്ത് ആദരിക്കപ്പെടുന്നത്. ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും ശില്‍പ്പവും ചേര്‍ന്നതാണ് ഈ പുരസ്‌കാരം.



ഗുരുപൂജാ പുരസ്‌കാരത്തിന് അര്‍ഹനായ ടോമി ഈപ്പന്‍ ഇംഗ്ലീഷിലും മലയാളത്തിലും നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. അറിയപ്പെടുന്ന വിവര്‍ത്തകന്‍ കൂടിയാണ് ഇദ്ദേഹം. അവാര്‍ഡ് ദാനചടങ്ങിന്റെ തീയതി പിന്നീട് അറിയിക്കുമെന്ന് കെസിബിസി മീഡീയ കമ്മീഷന്‍ സെക്രട്ടറി ഫാ.ഡോ.ഏബ്രഹാം ഇരിമ്പിനിക്കല്‍ അറിയിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.