ദുബായ്: ഇന്ത്യയിലേക്ക് യുഎഇ ഉള്‍പ്പടെയുളള വിദേശരാജ്യങ്ങളില്‍ നിന്നും പോകുന്നവർക്കായുള്ള നിർദ്ദേശങ്ങള്‍ പുതുക്കി എയർഇന്ത്യ എക്സ്പ്രസ്.
നിർദ്ദേശങ്ങളിങ്ങനെ
1.യാത്രാക്കാർ എയർ സുവിധ പോർട്ടലില്‍ സ്വയം സാക്ഷ്യപത്രം സമർപ്പിക്കണം.
2. കോവിഡ് ആർ ടി പിസിആർ നെഗറ്റീവ് സർട്ടിഫീക്കറ്റ് ഹാജരാക്കണം.
3. പാസ്പോട്ട് കോപ്പിയും അപ്ലോഡ് ചെയ്യണം
4. അൽഹൊസൻ ആപ്പും ആരോഗ്യസേതു ആപ്പും ഫോണിൽ ഡൗൺലോഡ് ചെയ്യണം.
ഇത് മാത്രമല്ല, യാത്രാക്കാർ സാക്ഷ്യപത്രത്തിന്റെ രണ്ട് കോപ്പി പ്രിന്റ് ഔട്ട് കൈയ്യില്‍ കരുതണം. ചെക്ക് ഇന്‍ സമയത്ത് ആർടി പിസിആർ റിപ്പോർട്ടും നല്‍കണം. സ്ക്രീന്‍ ഷോട്ട് അനുവദനീയമല്ല. ഇതെല്ലാം ഉണ്ടെങ്കില്‍ മാത്രമെ ചെക്ക് ഇന്‍ അനുവദിക്കുകയുളളൂവെന്നും എയർഇന്ത്യാ എക്സ്പ്രസ് അറിയിപ്പ് വ്യക്തമാക്കുന്നു.
അതേസമയം കഴിഞ്ഞ ദിവസം എമിറേറ്റ്സ് എയർലൈൻ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ സർവീസ് ഉണ്ടാകില്ലെന്ന് തീരുമാനത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. ജൂലൈ 15 വരെ ഇന്ത്യയിൽ നിന്ന് യുഎയിലേക്ക് സർവ്വീസ് ഉണ്ടാകില്ലാത്തത് എന്നും എമിറേറ്റ്സ് എയർലൈൻ അറിയിച്ചു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.