ആൽഫ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആൻഡ് സയൻസ് 2021- 22 അധ്യാന വർഷം ഉദ്ഘാടനം ചെയ്തു

ആൽഫ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആൻഡ് സയൻസ് 2021- 22 അധ്യാന വർഷം ഉദ്ഘാടനം ചെയ്തു

കൊച്ചി: ആൽഫ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആൻഡ് സയൻസിന്റെ 2021-22 അധ്യാന വർഷത്തിലെ ഉദ്ഘാടന കർമ്മം ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടത്തപ്പെട്ടു. ആൽഫ ഇൻസ്റ്റിറ്റ്യൂട്ട് എക്സിക്യൂട്ടീവ് ഡയറക്ടർ റവ ഡോ. ടോം ഓലിക്കരോട്ട് സ്വാഗതം അർപ്പിച്ചുകൊണ്ട് തുടങ്ങിയ യോഗത്തിൽ ആൽഫ ഇൻസ്റ്റിറ്റ്യൂട്ട് ചാൻസിലർ മാർ ജോർജ് ഞരളക്കാട്ട് പിതാവ് അധ്യക്ഷ പദവി അലങ്കരിച്ചു. വളരെ ലളിതമായ വാക്കുകളിലൂടെ ആൽഫ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആരംഭവും അതിന്റെ ഇന്നോളമുള്ള പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം പറയുകയുണ്ടായി.

ആൽഫ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനവർഷ ആരംഭത്തിന് സെന്റ് തോമസ് ഡേ തെരഞ്ഞെടുത്തതിൽ എനിക്ക് അഭിമാനമുണ്ട്. രണ്ടാം വത്തിക്കാൻ കൗൺസിൽ മുന്നോട്ടുവെച്ച പങ്കാളിത്തം സാക്ഷാത്കരിക്കാൻ ആൽഫ ഇൻസ്റ്റിറ്റ്യൂട്ട് ശ്രമിക്കുന്നു. കുടുംബിനിമാർക്കും അതോടൊപ്പം തന്നെ നമ്മുടെ വീട്ടിലുള്ള എല്ലാവർക്കും സാഹചര്യങ്ങൾക്കും സമയം ക്രമീകരണങ്ങളും അനുസരിച്ച് ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ ഈ പഠനം അനിവാര്യമാക്കിയിരിക്കുന്നു എന്നത് ഈ കാലഘട്ടത്തിലെ ഏറ്റവും ആവശ്യമുള്ള ഒന്നായി മാറിയിരിക്കുകയാണ്. ഇതര മതവിശ്വാസികളെ നമുക്ക് ബഹുമാനിക്കാനും ആദരിക്കാനും സാധിക്കണം. എന്നാൽ നമ്മുടെ വിശ്വാസത്തെ മുറുകെ പിടിക്കുകയും അത് തുറന്നു പറയുവാനും മടി കാണിക്കരുതെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ആൽഫ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തന വർഷം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

'എല്ലാ മനുഷ്യരും ദൈവത്തിന്റെ മക്കൾ എന്ന നിലയിൽ സഹോദരീസഹോദരന്മാരാണെന്ന ബോധ്യം ആർക്കെല്ലാം ഉണ്ടോ അവരെല്ലാം രക്ഷയുടെ പാതയിൽ ആണെന്ന്' ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് ആൽഫ ഇൻസ്റ്റിറ്റ്യൂട്ട് വൈസ് ചാൻസലർ മാർ ജോസഫ് പാംപ്ലാനി സംസാരിച്ചു. ക്രിസ്തീയവിശ്വാസ പ്രഘോഷണമെന്നത് എല്ലാവരെയും സ്നേഹിക്കുക എന്നതാണെന്നും തിന്മയെ നന്മകൊണ്ട് ജയിക്കുകയെന്നതാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മേഖലകളിൽ ക്രൈസ്തവർക്ക് അർഹമായ പ്രാതിനിധ്യം പ്രത്യേകിച്ച് ദൈവശാസ്ത്ര പഠനങ്ങൾക്ക് ഇല്ലായെന്നത് ദുഃഖകരമായ സത്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദൈവശാസ്ത്രം എല്ലാവരേയും സ്നേഹിക്കാൻ പഠിപ്പിക്കുന്നുവെന്ന് മാർ ജോസഫ് പാംപ്ലാനി വ്യക്തമാക്കി.

അധ്യാന വർഷത്തിലെ ഉദ്ഘാടനത്തോടൊപ്പം ഈ വർഷത്തെ കലണ്ടറും ഹാൻഡ് ബുക്കും പ്രകാശനം ചെയ്ത് ഫാ. ഡോ. അലക്സ് താരാമംഗലം സംസാരിച്ചു. ആൽഫ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് റവ. ഡോ. ഫിലിപ്പ് കവിയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ആൽഫ ഇൻസ്റ്റ്യൂട്ട് രജിസ്ട്രാർ തലശ്ശേരി അതിരൂപതയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഫാ. ജേക്കബ് വെണ്ണയാപ്പിള്ളിൽ , ആൽഫ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികളെ പ്രതിനിധീകരിച്ച് സി.ഒ ജേക്കബ്, ലിസി കെ ഫെർണാണ്ടസ് എന്നിവർ ആശംസകൾ അർപ്പിച്ചു. ആൽഫ ഇൻസ്റ്റിറ്റ്യൂട്ട് ഓഫീസ് മാനേജർ മിഥുൻ തോമസ് നന്ദി പ്രകാശനം നടത്തി. പ്രൊഫസേഴ്സ്, സ്റ്റുഡന്റസ്, തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.