കോവിഡ് മുക്തരിൽ ഡെല്‍റ്റ വകഭേദത്തെ ചെറുക്കാന്‍ ഒരു ഡോസ് വാക്സിന്‍ മതി: ഐസിഎംആർ

കോവിഡ് മുക്തരിൽ ഡെല്‍റ്റ വകഭേദത്തെ ചെറുക്കാന്‍ ഒരു ഡോസ് വാക്സിന്‍ മതി: ഐസിഎംആർ

ന്യൂഡല്‍ഹി: കോവിഡിൽ നിന്ന് മുക്തരായവര്‍ക്ക് ഒരു ഡോസ് വാക്‌സിനിലൂടെ ഡെല്‍റ്റാ വകഭേദത്തെ ചെറുക്കാന്‍ സാധിക്കുമെന്ന് ഐസിഎംആര്‍. ഡെല്‍റ്റാ വകഭേദത്തെ പ്രതിരോധിക്കുന്നതില്‍ രണ്ട് ഡോസ് വാക്‌സിനെടുത്തവരേക്കാള്‍ ശേഷി കോവിഡ് ഭേദമായി, വാക്‌സിന്റെ ഒരു ഡോസ് മാത്രം സ്വീകരിച്ചവര്‍ക്കുണ്ടെന്നാണ് ഐസിഎംആറിന്റെ പുതിയ പഠനം.

'ഓഫ് ഡെല്‍റ്റാ വേരിയന്റ് വിത്ത് സേറ ഓഫ് കൊവിഷീല്‍ഡ് വാക്‌സിന്‍സ് ആന്റ് കൊവിഡ് റിക്കവേര്‍ഡ് വാക്‌സിനേറ്റഡ് ഇന്‍ഡിവിജ്വല്‍സ് ന്യൂട്രലൈസേഷന്‍'എന്ന പഠനത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഐസിഎംആര്‍, പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ന്യൂറോ സര്‍ജറി, കമാന്‍ഡ് ഹോസ്പിറ്റല്‍, ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ കോളജ് പൂനെ എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്.

കോവിഡ് ബാധിതരാവാതെ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരേക്കാള്‍ കൂടുതല്‍ സുരക്ഷിതര്‍ കോവിഡ് ഭേദമായതിന് ശേഷം വാക്‌സിന്‍ സ്വീകരിച്ചവരാണ്. കോവിഡ് ഭേദമായതിന് ശേഷം ഒരു ഡോസോ രണ്ട് ഡോസ് വാക്‌സിനോ സ്വീകരിച്ചവരിലാണ് ഡെല്‍റ്റാ വകഭേദത്തെ ചെറുക്കാന്‍ കൂടുതല്‍ സാധ്യതയെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് വന്നവരിൽ പ്രതിരോധശേഷി കൂടുതലാണ് അതുകൊണ്ട് ഒരു ഡോസ് വാക്സിൻ എടുത്താൽ തന്നെ ഡെല്‍റ്റാ വകഭേദത്തെ പ്രതിരോധിക്കാൻ സാധിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.