ദുബായ്: കോവിഡിനെതിരെയുളള മോഡേണ വാക്സിന്റെ അടിയന്തര ഉപയോഗത്തിന് രാജ്യത്ത് ആരോഗ്യ പ്രതിരോധമന്ത്രാലയം അനുമതി നല്‍കി. ക്ലിനിക്കല്‍ പരീക്ഷണം പൂർത്തിയാക്കിയും യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അംഗീകാരവും കൂടാതെ അടിയന്തര ഉപയോഗം അനുവദിക്കുന്നതിന് കർശനമായ വിലയിരുത്തലും നടത്തിയിരുന്നു.
രാജ്യം നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയതിന് ശേഷമാണ് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയതെന്ന് ഹെല്‍ത്ത് റെഗുലേറ്ററി സെക്ടർ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ അമിന്‍ ഹുസൈന്‍ അല്‍ അമിരി പറഞ്ഞു.
എംആർഎന്‍എ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് മോഡേണ വാക്സിന്‍ കോവിഡിനെ പ്രതിരോധിക്കുന്നത്. ഇതോടെ യുഎഇയില്‍ കോവിഡിനെതിരെ അഞ്ച് വാക്സിനുകളാണ് നല്‍കുന്നത്. സിനോഫാം, ഫൈസർ, അസ്ട്രാ സെനക്ക, സ്പുട്നിക് വാക്സിനുകളുടെ വിതരണത്തിന് രാജ്യം നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.