കിരണിനു വേണ്ടി വാദിച്ചത് ആളൂര്‍: ജാമ്യഹര്‍ജി തള്ളി; പ്രതി അഴിക്കുള്ളില്‍ തന്നെ

കിരണിനു വേണ്ടി വാദിച്ചത് ആളൂര്‍: ജാമ്യഹര്‍ജി തള്ളി; പ്രതി അഴിക്കുള്ളില്‍ തന്നെ

കൊല്ലം: നിലമേല്‍ സ്വദേശിനിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി വിസ്മയ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ ജാമ്യഹര്‍ജി ശാസ്താംകോട്ട ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി തള്ളി. കോവിഡ് ബാധിതനായ കിരണ്‍ നെയ്യാറ്റിന്‍കര സബ് ജയിലില്‍ കഴിയുകയാണ്. ഇയാളെ രോഗം ഭേദമായ ശേഷം വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.

അഭിഭാഷകനായ ബി.എ ആളൂരാണ് കിരണിന് വേണ്ടി ഹാജരായത്. കിരണ്‍ സാധുവായ യുവാവാണെന്നും കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്നുമായിരുന്നു ജാമ്യം ആവശ്യപ്പെട്ടുകൊണ്ട് ആളൂര്‍ കോടതിയില്‍ പറഞ്ഞത്. കൂടാതെ മറ്റെന്തെങ്കിലും കാരണം കൊണ്ടാവാം വിസ്മയ ആത്മഹത്യ ചെയ്തതെന്നും ആളൂര്‍ വാദിച്ചിരുന്നു.

പ്രോസിക്യൂഷന്‍ ജാമ്യ ഹര്‍ജിയെ ശക്തമായി എതിര്‍ത്തു. ഇപ്പോള്‍ ജാമ്യം നല്‍കിയാല്‍ കേസിനെ സാരമായി ബാധിക്കുമെന്നും അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.