ദുബായ്: പഠനത്തില്‍ മികവ് പുലർത്തുന്ന ഹൈസ്കൂള്‍ വിദ്യാർത്ഥികള്‍ക്കും ഗോള്‍ഡന്‍ വിസ നല്‍കാന്‍ യുഎഇ. വിദ്യാർത്ഥികളുടേയും അവരുടെ കുടുംബങ്ങളുടേയും പരിശ്രമങ്ങള്‍ക്കുളള അംഗീകാരമായാണ് ഗോള്‍ഡന്‍ വിസ നല്‍കാന്‍ തീരുമാനമെടുത്തത്.
രാജ്യത്തിന്റെ വികസനത്തിന്റെ ഭാഗമാകുന്നവരാണ് ഓരോരുത്തരും. കഴിവുളളവരെ മുന്‍നിരയിലേക്കുകൊണ്ടുവരികയെന്നുളളതാണ് രാജ്യത്തിന്റെ നയം. എമിറേറ്റ്സ് സ്കൂള്‍ എസ്റ്റാബ്ലിഷ്മെന്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
പഠത്തില്‍ മികച്ച നേട്ടം സ്വന്തമാക്കുന്ന വിദ്യാർത്ഥികള്‍ക്കായിരിക്കും യോഗ്യത. 95 ശതമാനത്തിലും അതില്‍ കൂടുതലും നേടുന്ന പബ്ലിക് പ്രൈവറ്റ് സ്കൂളുകളിലെ കുട്ടികള്‍ക്ക് 10 വർഷത്തെ ഗോള്‍ഡന്‍ വിസയ്ക്കായി അപേക്ഷിക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.