ഷാർജ : അമിത വേഗതയില്‍ പെട്രോള്‍ പമ്പിനുളളിലേക്ക് വാഹനമോടിച്ചുകയറ്റി അപകടമുണ്ടാക്കിയ വാഹനമുടമയെ ഷാർജ പോലീസ് അറസ്റ്റ് ചെയ്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.ഒക്ടോബർ 13 നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. രാത്രി പതിനൊന്ന് മണിയോടെ അല്‍ ഇത്തിഹാദ് റോഡിലെ പെട്രോള്‍ സ്റ്റേഷനിലേക്ക് അമിത വേഗതയില്‍ വാഹനമോടിച്ച് കയറ്റുകയായിരുന്നു. സംഭവത്തില്‍ പെട്രോള്‍ പമ്പിലെ രണ്ട് ജീവനക്കാർക്ക് പരുക്കേറ്റു. 11.45 ഓടെയാണ് ഷാർജ പോലീസിന് വിവരം ലഭിക്കുന്നത്. സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തില്‍ അമിതവേഗതയാണ് അപകടത്തിന്‍റെ കാരണമെന്ന് വ്യക്തമാവുകയായിരുന്നു. ഫുവല്‍ ഡിസ്പെന്‍സറും എത്തിസലാത്ത് ടെലഫോണ്‍ ബൂത്തും ഇടിയുടെ ആഘാതത്തില്‍ തകർന്നു. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ട വാഹനത്തിന്‍റെ ഡ്രൈവറെ പിന്നീട് ഷാർജ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പരുക്കേറ്റ പെട്രോള്‍ സ്റ്റേഷന്‍ ജീവനക്കാർ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം വിശ്രമത്തിലാണ്. വാഹനമോടിക്കുമ്പോള്‍ ജാഗ്രതവേണമെന്നും അമിത വേഗത അപകടം ക്ഷണിച്ചുവരുത്തുമെന്നും ഷാർജ പോലീസ് ഓർമ്മിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.