ആറക്ഷരങ്ങളില്‍ അഡ്രസറിയാം; ദുബായ് കൂടുതല്‍ സ്മാർട്ടാകുന്നു

ആറക്ഷരങ്ങളില്‍ അഡ്രസറിയാം; ദുബായ് കൂടുതല്‍ സ്മാർട്ടാകുന്നു

ദുബായ് : സ്മാർട് ദുബായ് പ്രവർത്തനങ്ങളുടെ ഭാഗമായി പുതിയ മകാനി സ്മാർട് സംവിധാനം ആരംഭിച്ച് ദുബായ് മുനിസിപ്പാലിറ്റി. നിലവിലുളള മകാനി സംവിധാനം വിപുലപ്പെടുത്തിയാണ് പുതിയ സംവിധാനത്തിന്‍റെ രൂപകല്‍പന. മുനിസിപ്പാലിറ്റിയിലെ ജിഐഎസ് സെന്‍റർ ഡയറക്ടർ മറിയം അൽ മുഹൈരിയുടെ സാന്നിദ്ധ്യത്തിലാണ് പുതിയ സംവിധാനത്തിന്‍റെ പ്രവർത്തനം ആരംഭിച്ചത്. കെട്ടിടങ്ങള്‍ക്ക് നിലവില്‍ ദുബായില്‍ മക്കാനി നമ്പറുകളുണ്ട്. ഇത് കൂടുതല്‍ വിപുലപ്പെടുത്തി കെട്ടിടങ്ങള്‍ക്കുളളിലെ വീടുകള്‍ക്കും ഓഫീസുകള്‍ക്കും ഒപ്പം , പൊതുകേന്ദ്രങ്ങള്‍ എന്നിവയ്ക്ക് എല്ലാം പ്രത്യേക മക്കാനി നമ്പ‍ർ നല്കുകയാണ് ലക്ഷ്യം. അടിയന്തിര സേവനങ്ങൾ, സ്റ്റാറ്റിസ്റ്റിക്കൽ ഡാറ്റ, ഡെലിവറി സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടുളള സേവനങ്ങള്‍ എളുപ്പാക്കാന്‍ ഇത് സഹാകരമാകും. ഡ്രോണുകളും സ്വയം ഡ്രൈവ് ചെയ്ത് വരുന്ന വാഹനങ്ങളും സമീപഭാവിയില്‍ ദുബായ് നിരത്തിലെത്ത് കീഴടക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ വിനോദ വാണിജ്യ മേഖലകളില്‍ മുതല്‍ക്കൂട്ടാകും മക്കാനി സ്മാ‍ർട് സിസ്റ്റം. ഓരോ യൂണിറ്റ് കോഡിലും അക്ഷരങ്ങളും അക്കങ്ങളുമായി ആറ് ഡിജിറ്റുകള്‍ ഉണ്ടായിരിക്കും. ഇതാണ് കെട്ടിടത്തെ പ്രതിനിധീകരിക്കുന്നത്. ഇത്തരത്തിലുളള ആദ്യ ബോർഡ് ദുബായ് ഫെസ്റ്റിവൽ സിറ്റി ഏരിയയിൽ സ്ഥാപിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.