തിരുവനന്തപുരം: കോവിഡിന്റെ പേരിൽ സര്‍ക്കാര്‍ പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് സംസ്ഥാന വ്യാപകമായി വ്യാപാരികള്‍ ഇന്ന് കടകളടച്ച് പ്രതിഷേധിക്കുന്നു. രാവിലെ ആറു മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ സൂചനാസമരം.
സെക്രട്ടേറിയറ്റ് ഉള്‍പ്പെടെ 25,000 കേന്ദ്രങ്ങളില്‍ ഉപവാസ സമരം നടത്തും. ഹോട്ടലുകള്‍ റസ്‌റ്റോറന്റുകള്‍ എന്നിവിടങ്ങളില്‍ ഭക്ഷണം ഇരുത്തി കൊടുക്കാന്‍ അനുവദിക്കുക, ടിപിആര്‍ കാറ്റഗറി പ്രകാരം തദ്ദേശ മേഖലകളില്‍ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും അടച്ചിടുന്ന അശാസ്ത്രീയ നടപടി അവസാനിപ്പിക്കുക, ചെറുകിട വ്യാപാരികളെ വീട്ടിലിരുത്തി ഓണ്‍ലൈന്‍ കുത്തകകള്‍ക്ക് എല്ലാ ദിവസവും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
അതേസമയം കടയടപ്പ് സമരത്തില്‍ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി സമിതി ഭാരവാഹികള്‍ അറിയിച്ചു. കോവിഡ് പ്രതിരോധ നിയന്ത്രണളോട് സഹകരിക്കുന്ന വ്യാപാരി സമൂഹത്തെ സര്‍ക്കാരിനെതിരെ തിരിക്കാനാണ് വ്യാപാര വ്യവസായി ഏകോപന സമിതിക്ക് പിറകില്‍ കളിക്കുന്നവര്‍ ലക്ഷ്യമാക്കുന്നത്. ഏകോപന സമിതി ഏകപക്ഷീയമായിപ്രഖ്യാപിച്ച കടയടപ്പ് വിജയിപ്പിക്കാന്‍ വ്യാപാരി സമിതിക്ക് ബാധ്യതയില്ല. കട അടപ്പിക്കലല്ല തുറപ്പിക്കലാണ് വേണ്ടതെന്നും ഇവര്‍ പറയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.