മേരി കോമും മന്‍പ്രീത് സിങും ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യന്‍ പതാകയേന്തും

മേരി കോമും മന്‍പ്രീത് സിങും ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യന്‍ പതാകയേന്തും

ന്യൂഡല്‍ഹി: ടോക്യോ ഒളിമ്പിക്സിൽ മേരി കോമും മന്‍പ്രീത് സിങും ഇന്ത്യന്‍ പതാകയേന്തും. ബോക്സിങ് താരം മേരികോമും ഹോക്കി ടീം ക്യാപ്റ്റന്‍ മന്‍പ്രീത് സിങും പതാകയേന്തുമെന്ന് തിങ്കളാഴ്ച ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനാണ് സ്ഥിരീകരിച്ചത്.

ജൂലൈ 23 മുതല്‍ ഓഗസ്റ്റ് എട്ടു വരെയാണ് ടോക്കിയോയില്‍ ഒളിമ്പിക്സ് നടക്കുന്നത്. കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന ഒളിമ്പിക്സ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഈ വര്‍ഷത്തേക്ക് മാറ്റുകയായിരുന്നു

അതേസമയം ജൂലൈ എട്ടിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഗുസ്തി താരം ബജ്റംഗ് പുനിയ ആകും പതാകയേന്തുക. 126 അത്ലറ്റുകളും 75 ഒഫീഷ്യലുകളും അടക്കം 201 പേരാണ് ഒളിമ്പിക്സിനായി ഇന്ത്യയില്‍ നിന്ന് ടോക്കിയോയിലേക്ക് വിമാനം കയറുക. ഇതില്‍ 56% പുരുഷന്‍മാരും 44% സ്ത്രീകളുമാണ്.
ഇതുവരെ 17 താരങ്ങളാണ് ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തിയത്. അതില്‍ എട്ടു പേര്‍ ഒളിമ്പിക്സില്‍ മെഡല്‍ നേടിയവരാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.