ദുബായ്: യുഎഇയിലെ ഇന്ത്യാക്കാരെല്ലാം പുതിയ പോര്‍ട്ടലില്‍ ( https://pravasirishta.gov.in/home ) രജിസ്റ്റര്‍ ചെയ്യണമെന്ന് നിർദ്ദേശിച്ച് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്. ഇന്ത്യന്‍ പ്രവാസി സമൂഹവുമായുള്ള സംവാദം ലക്ഷ്യമിട്ടാണ് ഗ്ലോബല്‍ പ്രവാസി രിഷ്താ പോര്‍ട്ടര്‍ ( Global Pravasi Rishta Portal) ആരംഭിച്ചത്.
എല്ലാ ഇന്ത്യക്കാരും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. 2020 ഡിസംബര്‍ 31നാണ് ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം ഗ്ലോബല്‍ പ്രവാസി രിഷ്താ പോർട്ടല്‍ ആരംഭിച്ചത്. യുഎഇയില്‍ താമസിക്കുന്ന 3.4 മില്യണ്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാനാകുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയമായും കോണ്‍സുലേറ്റ് പ്രതിനിധികളുമായും ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് നേരിട്ട് ബന്ധപ്പെടാനുള്ള അവസരം കൂടിയാണ് ഒരുങ്ങുന്നത്.
പ്രവാസി സമൂഹത്തിന്റെ കൃത്യമായ ഡാറ്റാബേസ് ഉണ്ടാക്കാനും പ്രവാസികളുടെ അടിയന്തര പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ഇതിലൂടെ സാധ്യമാകു രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് തൊഴില്‍ മാറ്റം മുതല്‍ എന്തും അപ്‌ഡേറ്റ് ചെയ്യാനുള്ള അവസരവും പോര്‍ട്ടലില്‍ ഉണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.