രാജ്യത്ത് രണ്ടാംഘട്ട കോവിഡ് വ്യാപനത്തിന്റെ ശക്തി കുറയുന്നു; 24 മണിക്കൂറിനിടെ 34,703 പുതിയ കേസുകള്‍

രാജ്യത്ത് രണ്ടാംഘട്ട കോവിഡ് വ്യാപനത്തിന്റെ ശക്തി കുറയുന്നു; 24 മണിക്കൂറിനിടെ 34,703 പുതിയ കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് രണ്ടാംഘട്ട കോവിഡ് വ്യാപനത്തിന്റെ ശക്തി കുറയുന്നു. 34,703 പുതിയ കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കോവിഡ് കേസുകള്‍ 3,06,19,932 ആയി. കഴിഞ്ഞ 111 ദിവസങ്ങള്‍ക്കിടെ ഏറ്റവും കുറഞ്ഞ കണക്കാണിത്.

രാജ്യത്തെ ആക്ടീവ് കേസ് 4,64,357 ആയി. രോഗമുക്തി നിരക്ക് ഉയര്‍ന്ന് 97.17 ശതമാനമായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

രാജ്യത്ത് ഏറ്റവുമധികം പ്രതിദിന കോവിഡ് കേസുകള്‍ കേരളത്തിലാണ്-8037. പിന്നില്‍ മഹാരാഷ്ട്ര-6740, മൂന്നാമതായി 3715 കേസുകളുളള തമിഴ്നാടാണ്.

24 മണിക്കൂറിനിടെ 553 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണമടഞ്ഞവര്‍ 4,03,281 ആയി. 2.97 കോടി ആണ് രോഗമുക്തി നേടിയവര്‍. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.11 ആണ്. കോവിഡ് വ്യാപനത്തിന് ശമനം കണ്ടതോടെ സംസ്ഥാനങ്ങള്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.