ഫാ.സ്റ്റാന്‍ സ്വാമിയുടെ സംസ്‌കാരം ഇന്ന്: മരണത്തെ അപലപിച്ച് യു.എന്നും യൂറോപ്യന്‍ യൂണിയനും: കരിദിനം ആചരിച്ച് കെ.സി.വൈ.എം

ഫാ.സ്റ്റാന്‍ സ്വാമിയുടെ സംസ്‌കാരം ഇന്ന്: മരണത്തെ അപലപിച്ച് യു.എന്നും യൂറോപ്യന്‍ യൂണിയനും: കരിദിനം ആചരിച്ച് കെ.സി.വൈ.എം

ന്യൂഡല്‍ഹി: മനുഷ്യാവകാശ പ്രവര്‍ത്തകനായ ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തെ അപലപിച്ച് ഐക്യരാഷ്ട്ര സഭയും യൂറോപ്യന്‍ യൂണിയനും. അതീവ ദുഃഖകരമാണ് ഈ വാര്‍ത്തകള്‍ എന്നാണ് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ പ്രതിനിധി മേരി ലോവ്‌ലറും യൂറോപ്യന്‍ യൂണിയന്‍ ഹ്യൂമന്‍ റൈറ്റ്സ് വിഭാഗം പ്രതിനിധി ഈമണ്‍ ഗില്‍മോറും പറഞ്ഞത്.


അതിനിടെ ഫാ. സ്റ്റാന്‍ സ്വാമിയുടെ സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.45ന് ബാന്ദ്രയിലെ സെന്റ് പീറ്റേഴ്‌സ് ദേവാലയത്തില്‍ നടക്കുമെന്ന് റാഞ്ചി രൂപതാ അധികൃതര്‍ അറിയിച്ചു.

ഫാ സ്റ്റാൻ സ്വാമിയുടെ ശവസംസ്‌കാരം ലൈവ് ആയി കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭരണകൂട ഭീകരതയുടെ രക്തസാക്ഷിയായി മാറിയ ഫാ. സ്റ്റാന്‍ സ്വാമിയുടെ നിര്യാണത്തില്‍ പ്രതിഷേധിച്ച് കെ.സി.വൈ.എം ഇന്ന് കരിദിനം ആചരിക്കുകയാണ്. 32 രൂപതകളുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ പ്രതിഷേധ സദസും സംഘടിപ്പിച്ചിട്ടുണ്ട്.

ഐക്യരാഷ്ട്ര സഭ ഇടപെട്ടതോടെ ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തിന് അന്താരാഷ്ട്ര മാനം കൈവന്നിരിക്കുകയാണ്. 'ഇന്ത്യയില്‍ നിന്നെത്തുന്ന വാര്‍ത്തകള്‍ ദുഃഖത്തിലാഴ്ത്തുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകനും പുരോഹിതനുമായ സ്റ്റാന്‍ സ്വാമി വ്യാജ ആരോപണങ്ങളുടെ പേരില്‍ തടവിലാക്കപ്പെട്ട് മാസങ്ങള്‍ക്കു ശേഷമാണ് മരണത്തിന് കീഴടങ്ങിയത്. ഒരു മനുഷ്യാവകാശ പ്രവര്‍ത്തകനെ ഇത്തരത്തില്‍ തടവിലാക്കിയത് അംഗീകരിക്കാന്‍ കഴിയില്ല' - മേരി ലോവ്‌ലര്‍ പറഞ്ഞു.

ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണം കനത്ത ആഘാതമാണുണ്ടാക്കിയതെന്നും വിഷയം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ച ആകുമെന്നും യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി ഈമണ്‍ ഗില്‍മോര്‍ പറഞ്ഞു. സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ ദേശീയ തലത്തിലും വിമര്‍ശനം ഉയര്‍ന്നിരുന്നു. സ്റ്റാന്‍ സ്വാമിയുടെ മരണം കസ്റ്റഡി കൊലപാതകമാണെന്ന് സിപിഎം പ്രതികരിച്ചു. അദ്ദേഹത്തിന്റെ മരണത്തില്‍ അഗാധമായ വേദനയും കോപവുമുണ്ടെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാ യെച്ചൂരി പറഞ്ഞു.

അപമാനബോധം കൊണ്ട് ഇന്ത്യന്‍ ജനത തലകുനിക്കേണ്ട സംഭമാണ് ഫാ. സ്റ്റാന്‍ സ്വാമിയുടെ നിര്യാണമെന്നാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി പറഞ്ഞത്. മുംബൈ ബാന്ദ്ര്‌യിലെ ഹോളി ഫാമിലി ആശുപത്രിയില്‍ വെച്ചായിരുന്നു സ്റ്റാന്‍ സ്വാമി അന്തരിച്ചത്. പുലര്‍ച്ചെ 4.30 ന് ഹൃദായാഘാതം സംഭവിച്ചിരുന്നതായി അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍ വ്യക്തമാക്കിയിരുന്നു. ഉച്ചയ്ക്ക് 1.30 ഓടെ ആയിരുന്നു അന്ത്യം.

ഭീമാ കൊറേഗാവ് കേസില്‍ ബോംബെ ഹൈക്കോടതി ഇന്നലെ ആദേഹത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ എടുക്കവെയാണ് അഭിഭാഷകന്‍ മരണ വിവിരം അറിയിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്ന സ്റ്റാന്‍ സ്വാമിയുടെ ജാമ്യ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകര്‍ ഇന്നലെ രാവിലെ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

അറസ്റ്റിലായവരുടെ മൗലീകാവകാശങ്ങള്‍ ലംഘിക്കുന്ന യുഎപിഎയിലെ വകുപ്പുകള്‍ക്കെതിരെ കഴിഞ്ഞ ദിവസം ഫാ.സ്റ്റാന്‍ സ്വാമി ഹര്‍ജി നല്‍കിയിരുന്നു. ആരോഗ്യ കാരണങ്ങളെത്തുടര്‍ന്ന് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ അദേഹം ഹര്‍ജി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ജാ്യം നല്‍കുന്നതുമായി ബന്ധപ്പെട്ട് 43ഡി (5) വകുപ്പ് ചോദ്യം ചയ്ത് വീണ്ടും ഹര്‍ജി സമര്‍പ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.