മസ്കറ്റ് : രാജ്യത്ത് കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ ലോക് ഡൗൺ നിയന്ത്രണങ്ങൾ നീട്ടാൻ സുപ്രീം കമ്മിറ്റി തീരുമാനം. ജൂലൈ 16 വെള്ളിയാഴ്ച മുതൽ ജൂലൈ 31 വരെയാകും നിയന്ത്രണം. വൈകിട്ട് 5 മണി മുതൽ പുലർച്ചെ 4 മണി വരെയാകും ലോക് ഡൗൺ. മുഴുവൻ വാണിജ്യ - വ്യാവസായിക - ഗതാഗത പ്രവർത്തനങ്ങൾക്കും ഈ കാലയളവിൽ നിയന്ത്രണം ഉണ്ടാകും.
ബലി പെരുന്നാൾ ദിവസങ്ങളിൽ (ദുൽ ഹജ്ജ് 10 മുതൽ 12 വരെ) സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്താൻ സുപ്രീം കമ്മറ്റി തീരുമാനിച്ചു. ഈ ദിവസങ്ങളിൽ വാണിജ്യ പ്രവർത്തനങ്ങൾ പൂർണമായും അവസാനിപ്പിക്കണം. വാഹന ഗതാഗതത്തിനും നിയന്ത്രണങ്ങൾ ഉണ്ടാകും. പെരുന്നാൾ ദിനങ്ങളിൽ ആളുകൾ സംഘം ചേരുന്നത് ഒഴിവാക്കാനാണ് നടപടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.