റിയോ ഡി ജനീറോ : കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ബ്രസീല്‍ - അര്‍ജന്റീന സ്വപ്ന ഫൈനല്‍. ഇന്നു നടന്ന സെമി ഫൈനലില്‍ കൊളംബിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നാണ് മുന്‍ ലോകചാമ്പ്യന്മാരായ അര്‍ജന്റീന കോപ്പ അമേരിക്ക ഫൈനലില്‍ കടന്നത്.
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-2 നാണ് അര്‍ജന്റീന വിജയിച്ചത്. മൂന്നു പെനാല്‍റ്റി കിക്കുകള്‍ തടഞ്ഞ ഗോള്‍ കീപ്പര്‍ എമി മാര്‍ട്ടിനെസാണ് അര്‍ജന്റീനയുടെ ഹീറോ. പെനാല്‍റ്റിയിലെ ആദ്യ കിക്കെടുത്ത ക്വാഡ്രാഡോ പന്ത് വലയിലെത്തിച്ച് കൊളംബിയയ്ക്ക് ലീഡ് നല്‍കി.
എന്നാല്‍ ലയണല്‍ മെസിയിലൂടെ അര്‍ജന്റീന ഒപ്പമെത്തി. കൊളംബിയയുടെ സാഞ്ചസിന്റെ കിക്ക് തടഞ്ഞ് മാര്‍ട്ടിനസ് അര്‍ജന്റീനയെ മുന്നിലെത്തിച്ചു. എന്നാല്‍ തൊട്ടടുത്ത കിക്കെടുത്ത ഡി പോളിന് ലക്ഷ്യം കാണാനായില്ല.
മൂന്നാം കിക്കെടുത്ത മിനയുടെ ഷോട്ടും തടഞ്ഞ് മാര്‍ട്ടിനസ് വീണ്ടും കരുത്തു കാട്ടി. അര്‍ജന്റീനയുടെ പരെദെസും ലൗട്ടാറോ മാര്‍ട്ടിനെസും ലക്ഷ്യം കണ്ടു. കൊളംബിയയുടെ ബോര്‍ജ ഗോള്‍ നേടിയപ്പോള്‍, കാര്‍ഡോണയുടെ കിക്ക് തടഞ്ഞ് മാര്‍ട്ടിനസ് അര്‍ജന്റീനയ്ക്ക് ഫൈനലില്‍ എത്തിച്ചു.
നേരത്തെ നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. ഏഴാം മിനുട്ടില്‍ ലൗട്ടാറോ മാര്‍ട്ടിനെസിലൂടെ അര്‍ജന്റീനയാണ് മുന്നിലെത്തിയത്. കളിയുടെ 61ാം മിനുട്ടില്‍ ലൂയിസ് ഡയസിലൂടെ കൊളംബിയ ഒപ്പമെത്തുകയായിരുന്നു.
ശനിയാഴ്ച നടക്കുന്ന സ്വപ്ന ഫൈനലില്‍ ലാറ്റിനമേരിക്കന്‍ കരുത്തരായ അര്‍ജന്റീനയും ബ്രസീലും കോപ്പ അമേരിക്ക കിരീടത്തിനായി മാറ്റുരയ്ക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.