തിരുവനന്തപുരം: വര്‍ക്കല ശിവഗിരി മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദ ( 99) സമാധിയായി. വര്‍ക്കല ശ്രീ നാരായണ മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ശിവഗിരി പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചശേഷം ഇന്ന് വൈകിട്ട് അഞ്ചിന് സമാധിയിരുത്തുമെന്ന് മഠം അധികൃതര്‍ അറിയിച്ചു.
പിറവന്തൂര്‍ കളത്താരടി തറവാട്ടില്‍ 1922 ഡിസംബറിലാണ് ജനനം. കുമാരന്‍ എന്നായിരുന്നു പൂര്‍വാശ്രമത്തിലെ പേര്. പ്രകാശാനന്ദ പ്രസിഡന്റായിരുന്നപ്പോഴാണ് ശിവഗിരി ബ്രഹ്മ വിദ്യാലയം സ്ഥാപിച്ചത്. ദീര്‍ഘകാലം ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് അധ്യക്ഷനായിരുന്നു സ്വാമി പ്രകാശാനന്ദ. 1995-97 കാലഘട്ടത്തിലും 2006 മുതല്‍ 2016വരെയും ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിന്റായിരുന്നു. 1970ലും 1977ലും ജനറല്‍ സെക്രട്ടറിയായി.
ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളില്‍ ആകൃഷ്ടനായി ഇരുപത്തിമൂന്നാം വയസിലാണ് പ്രകാശാനന്ദ ശിവഗിരിയിലെത്തുന്നത്. അന്ന് മഠാധിപതിയായിരുന്ന സ്വാമി ശങ്കരാനന്ദയുടെ ശിഷ്യനായാണ് ആധ്യാത്മിക പഠനം തുടങ്ങിയത്. 35ാം വയസില്‍ സന്യാസദീക്ഷ സ്വീകരിച്ചു. രണ്ട് വര്‍ഷത്തോളം ആരോഗ്യപരമായ പ്രശ്നങ്ങളെ തുടര്‍ന്ന് വര്‍ക്കല ശ്രീ നാരായണ മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സ്വാമി പ്രകാശാനന്ദ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.