ജഡ്ജിക്കെതിരെ ആരോപണം: മമത ബാനര്‍ജിക്ക് അഞ്ച് ലക്ഷം പിഴയിട്ട് കൊല്‍ക്കത്ത ഹൈക്കോടതി

ജഡ്ജിക്കെതിരെ ആരോപണം: മമത ബാനര്‍ജിക്ക് അഞ്ച് ലക്ഷം പിഴയിട്ട് കൊല്‍ക്കത്ത ഹൈക്കോടതി

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് അഞ്ച് ലക്ഷം പിഴ ചുമത്തി കൊല്‍ക്കത്ത ഹൈക്കോടതി. അനാവശ്യ ആരോപണം ഉന്നയിച്ച് ജഡ്ജി കൗശിക് ചന്ദ്രയെ മാറ്റണമെന്ന് ആവശ്യപ്പെട്ടതിനാണ് പിഴ. കേസ് കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കൗശിക് ചന്ദ്രയെ മാറ്റണമെന്ന മമതയുടെ ആവശ്യമാണ് കോടതിയെ ചൊടിപ്പിച്ചത്.

നന്ദിഗ്രാമിലെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിയിലാണ് വിവാദ ആവശ്യം. ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് കൗശിക് ചന്ദ്ര പിന്‍മാറി. സ്വയമേവയാണ് അദ്ദേഹം പിന്‍മാറിയത്. വാദം കേള്‍ക്കുന്നതില്‍ നിന്ന് പിന്‍മാറാന്‍ മമത നിര്‍ബന്ധിച്ചുവെന്ന് ജസ്റ്റിസ് പറയുന്നു. കക്ഷികള്‍ ഉന്നത സ്ഥാനത്ത് ഇരിക്കുന്നവരാണ്. ജുഡീഷ്യറിയുടെ സംരക്ഷകര്‍ എന്ന പേരില്‍ ഇറങ്ങിയിക്കുന്ന ആളുകള്‍ വിവാദം സജീവമാക്കും. വാദം കേള്‍ക്കാന്‍ സാധിക്കാത്ത തരത്തില്‍ കാര്യങ്ങളെത്തിക്കുമെന്നും ജസ്റ്റിസ് കൗശിക് ചന്ദ്ര. അതിനാലാണ് പിന്‍മാറ്റമെന്ന് അദ്ദേഹം വിശദീകരിച്ചു.

ഈ ആവശ്യവുമായി അഭിഭാഷകന്‍ മുഖേന ആദ്യം ആക്ടിംഗ് ചീഫ് ജസ്റ്റിസിനും മമത കത്തയച്ചിരുന്നു. ജസ്റ്റിസ് കൗശിക് ചന്ദ്രയെ സ്ഥിരം ജഡ്ജിയാക്കാന്‍ താന്‍ എതിര് നിന്നിരുന്നുവെന്നും ജസ്റ്റിസ് കൗശിക് ചന്ദ്ര മുന്‍ ബിജെപി പ്രവര്‍ത്തകന്‍ ആണെന്നും കത്തില്‍ ആരോപിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.