ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്ര മോഡി മന്ത്രിസഭയുടെ ആദ്യ പുനസംഘടനയുടെ ഭാഗമായുള്ള പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ തുടരുന്നു. 43 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക.
മഹാരാഷ്ട്രയില്‍നിന്നുള്ള രാജ്യസഭാംഗവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ നാരായണ്‍ റാണെയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ന്ന് അസം മുന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ സത്യപ്രതിജ്ഞ ചെയ്തു. ഒന്നാം മോദി മന്ത്രിസഭയില്‍ കായികമന്ത്രിയായിരുന്നു.
മധ്യപ്രദേശില്‍നിന്നുള്ള ലോക്‌സഭാംഗം ജ്യോതിരാദിത്യ സിന്ധ്യ, ഡോ. വിരേന്ദ്ര കുമാര്‍, ബിഹാറില്‍നിന്നുള്ള രാജ്യസഭാംഗവും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ രാംചന്ദ്ര പ്രസാദ്, ലോക്‌സഭാംഗം പശുപതി കുമാര്‍ പരസ്, ഒഡിഷയില്‍ നിന്നുള്ള രാജ്യസഭാംഗം അശ്വിനി വൈഷ്ണവ് എന്നിവര്‍ ആദ്യഘട്ടത്തില്‍ സത്യപ്രതിജ്ഞ ചെയ്തു.
കിരണ്‍ റിജുജു, രാജ് കുമാര്‍ സിങ്, ഹര്‍ദീപ് സിങ് പുരി, മന്‍സുക് മാണ്ഡവ്യ, ഭൂപേന്ദ്ര യാദവ്, പര്‍ഷോത്തം രൂപാല, ജി. കിഷന്‍ റെഡ്ഡി, അനുരാഗ് സിങ് താക്കൂര്‍, പങ്കജ് ചൗധരി, അനുപ്രിയ സിങ് പട്ടേല്‍, സത്യപാല്‍ സിങ് ഭാഗേല്‍, മീനാക്ഷി ലേഖി, ശോഭാ കരന്തലാജെ, കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാംഗവും മലയാളിയുമായ രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞാ ചടങ്ങ് തുടരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.