ന്യൂഡല്‍ഹി: കേരളത്തില്‍ കോവിഡ് വ്യാപനം കൂടുന്നതില്‍ ആശങ്ക അറിയിച്ച് കേന്ദ്രം. സംസ്ഥാനത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറി വി പി ജോയിക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍ കത്തയച്ചു. രോഗവ്യാപനം തടയാന്‍ സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം മാര്‍ഗനിര്‍ദേശവും പുറത്തിറക്കി. സമ്പര്‍ക്ക പട്ടികയും നിരീക്ഷണവും ശക്തിപ്പെടുത്തണം, പരിശോധന കൂട്ടണം, ആശുപത്രി സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതില്‍ മുന്നൊരുക്കും വേണം, വാക്സിനേഷന്‍ ത്വരിതപ്പെടുത്തണം തുടങ്ങിയ നിര്‍ദേശങ്ങളാണ് പ്രധാനമായും കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നോട്ടുവയ്ക്കുന്നത്.
14 ജില്ലകളിലും ടിപിആര്‍ നിരക്ക് ഉയര്‍ന്നു നില്‍ക്കുന്നത് ആശങ്കാജനകമാണ്. കേരളത്തില്‍ പൊതുവേ കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നുണ്ടെങ്കിലും 10 ശതമാനത്തിന് മുകളിലുള്ള ടിപിആര്‍ ആശങ്കപ്പെടുത്തുന്നതാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കണ്ണൂര്‍, കാസര്‍കോട്, കൊല്ലം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ പത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഈ ജില്ലകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്നും കത്തില്‍ വ്യക്തമാക്കുന്നു.
കൊല്ലം, വയനാട് ജില്ലകളില്‍ നാലാഴ്ചയായി മരണ നിരക്ക് കൂടുതലാണ്. ജൂണ്‍ 28 മുതല്‍ ജൂലൈ നാലുവരെ തൃശൂര്‍, മലപ്പുറം ജില്ലകളില്‍ 70ല്‍ കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. എല്ലാ ജില്ലകളിലും ദിനംപ്രതി 200ലേറെ കേസുകള്‍ രേഖപ്പെടുത്തിയതും ആശങ്കയ്ക്ക് ഇടനല്‍കുന്നതായി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.