നാല് മുന്‍ മുഖ്യമന്ത്രിമാര്‍, ഏഴ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍, 13 അഭിഭാഷകര്‍, ആറ് ഡോക്ടര്‍മാര്‍, അഞ്ച് എന്‍ജിനീയര്‍മാര്‍ മന്ത്രി സഭയില്‍
ന്യൂഡല്‍ഹി: സമൂഹത്തിലെ വിവിധ മേഖലകളില്‍പ്പെട്ടവരെ ഉള്‍പ്പെടുത്തി മുഖം മിനുക്കി കേന്ദ്ര മന്ത്രിസഭ. തോട്ടം തൊഴിലാളി മുതല്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ വരെ പുതിയ മന്ത്രിസഭയില്‍ ഇടം നേടി. രാഷ്ട്രപതി ഭവനില്‍ ബുധനാഴ്ച വൈകുന്നേരം ആറിന് ആരംഭിച്ച സത്യപ്രതിജ്ഞാ ചടങ്ങ് 7.30-ഓടെയാണ് അവസാനിച്ചത്. വനിതകള്‍ക്കും യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും പ്രാധാന്യം നല്‍കിയാണ് രണ്ടാം മോഡി സര്‍ക്കാരിന്റെ ആദ്യ പുനഃസംഘടന. മലയാളിയായ രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖറും കേന്ദ്രസഹമന്ത്രിയായി ചുമതലയേറ്റു.
നിലവിലുള്ള മന്ത്രിസഭയില്‍നിന്ന് 12 പേരെ ഒഴിവാക്കിയാണ് പുതുതായി 43 അംഗങ്ങളെ ഉള്‍പ്പെടുത്തി മന്ത്രിസഭ ഉടച്ചു വാര്‍ത്തത്. ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍, നിയമം-ഐ.ടി. വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ്, വനം-പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവഡേക്കര്‍, രാസവളം മന്ത്രി സദാനന്ദ ഗൗഡ, വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ നിശാങ്ക്, തൊഴില്‍ മന്ത്രി സന്തോഷ് ഗാങ്വാര്‍, വനിതാ ശിശുക്ഷേമ മന്ത്രി ദേബശ്രീ ചൗധരി എന്നിവരടക്കമുള്ള പ്രമുഖരെ നീക്കിയാണ് പുതുമുഖങ്ങള്‍ക്ക് അവസരമൊരുക്കിയിരിക്കുന്നത്. പുതിയ മന്ത്രിമാര്‍ അടക്കം ആകെ 77 മന്ത്രിമാരാണ് ഇപ്പോള്‍ മോഡി മന്ത്രിസഭയിലുള്ളത്.
പുതിയ മന്ത്രിമാരില്‍ 15 പേര്‍ക്ക് കാബിനറ്റ് പദവിയുണ്ട്. 36 പേര്‍ പുതുമുഖങ്ങളാണ്. പുതിയതായി സ്ഥാനമേറ്റ മന്ത്രിമാരില്‍ 11 വനിതകളുമുണ്ട്. ഒബിസി വിഭാഗത്തില്‍നിന്ന് 27 പേരും എസ്.ടി വിഭാഗത്തില്‍നിന്ന് എട്ടുപേരും എസ്.സി വിഭാഗത്തില്‍നിന്ന് 12 പേരും മന്ത്രിമാരായി. 13 അഭിഭാഷകര്‍, ആറ് ഡോക്ടര്‍മാര്‍, അഞ്ച് എന്‍ജിനീയര്‍മാര്‍, ഏഴ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍, നാല് മുന്‍ മുഖ്യമന്ത്രിമാര്‍ എന്നിവരും പുതിയ മന്ത്രിമാരില്‍ ഉള്‍പ്പെടുന്നു.
ഇവര്‍ പുതിയ കേന്ദ്ര മന്ത്രിമാര്‍:
1. നാരായണ്‍ തട്ടു റാണെ
2. സര്‍ബാനന്ദ സോനോവാള്‍
3. ഡോ. വീരേന്ദ്ര കുമാര്‍
4. ജ്യോതിരാദിത്യ സിന്ധ്യ
5. രാമചന്ദ്ര പ്രസാദ് സിങ്
6. അശ്വിനി വൈഷ്‌ണോ
7. പശുപതി കുമാര്‍ പരസ്
8. കിരണ്‍ റിജിജു
9. രാജ് കുമാര്‍ സിങ്
10. ഹര്‍ദീപ് സിങ് പുരി
11. മന്‍സുക് മന്ദാവിയ
12. ഭൂപേന്ദര്‍ യാദവ്
13. പര്‍ഷോത്തം റുപാല
14. ജി കിഷന്‍ റെഡ്ഡി
15. അനുരാഗ് സിങ് ഠാക്കൂര്‍
16. പങ്കജ് ചൗധരി
17. അനുപ്രിയ സിങ് പട്ടേല്‍
18. ഡോ. സത്യപാല്‍ സിങ് ബാഗേല്‍
19. രാജീവ് ചന്ദ്രശേഖര്‍
20. ശോഭ കരന്ദലാജെ
21. ഭാനു പ്രതാപ് സിങ് വര്‍മ
22. ദര്‍ശന വിക്രം ജര്‍ദോഷ്
23. മീനാക്ഷി ലേഖി
24. അന്നപൂര്‍ണ ദേവി
25. എ. നാരായണ സ്വാമി
26. കൗശല്‍ കിഷോര്‍
27. അജയ് ഭട്ട്
28. ബി.എല്‍. വര്‍മ
29. അജയ് കുമാര്‍
30. ചൗഹാന്‍ ദേവ്‌സിന്‍ഹ്
31. ഭഗ്‌വന്ദ് ഖുബ
32. കപില്‍ മൊറേശ്വര്‍ പാട്ടീല്‍
33. പ്രതിമ ഭൗമിക്
34.ഡോ. ശുഭാസ് സര്‍ക്കാര്‍
35. ഡോ.ഭഗ്‌വദ് കിഷന്റാവു കരദ്
36. ഡോ. രാജ്കുമാര്‍ രഞ്ജന്‍ സിങ്
37. ഡോ. ഭാരതി പ്രവീണ്‍ പവാര്‍
38. ബിശ്വേശ്വര്‍ ടുഡു
39. ശന്തനു ഠാക്കൂര്‍
40. ഡോ. മുഞ്ചപര മഹേന്ദ്രഭായ്
41. ജോണ്‍ ബര്‍ല
42. ഡോ. എല്‍. മുരുകന്‍
43. നിഷിധ് പ്രമാണിത്
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.