ന്യൂഡല്‍ഹി: പുതുതായി സത്യപ്രതിജ്ഞ ചെയ്ത കേന്ദ്രമന്ത്രിമാരുടെ വകുപ്പുകളില്‍ ധാരണയായി. കോണ്‍ഗ്രസില്‍ നിന്നെത്തിയ യുവ നേതാവ് ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് വ്യോമയാന വകുപ്പ് ലഭിക്കും. മന്‍സുക് മാണ്ഡവ്യയാണ് പുതിയ ആരോഗ്യ മന്ത്രി. ധര്‍മേന്ദ്ര പ്രധാന്‍ വിദ്യാഭ്യാസ മന്ത്രിയാകും.
ഹര്‍ദീപ് സിങ് പുരിക്ക് പെട്രോളിയം, നഗരവികസന വകുപ്പുകളാണ്. അശ്വിനി വൈഷ്ണവിന് റെയില്‍വേയും ഐടിയും പുരുഷോത്തം രൂപാലയ്ക്ക് ഫീഷറീസും ലഭിക്കും. മീനാക്ഷി ലേഖി വിദേശകാര്യ സഹമന്ത്രിയാകും. ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കു സഹകരണ വകുപ്പു കൂടി ലഭിച്ചു.അനുരാഗ് ഠാക്കൂറിന് വാര്‍ത്താവിതരണം, സ്‌പോര്‍ട്‌സ്, യുവജനകാര്യം എന്നീ വകുപ്പുകളുടെ ചുമതല ലഭിച്ചു.
ഗിരിരാജ് സിങിനാണ് ഗ്രാമ വികസനം. പശുപതി കുമാര്‍ പരസിന് ഭക്ഷ്യ സംസ്‌കരണവും ഭൂപേന്ദ്ര യാദവിന് തൊഴില്‍, പരിസ്ഥിതി വകുപ്പുകളും നല്‍കി. പിയൂഷ് ഗോയലിന് വാണിജ്യം, വ്യവസായം, ഭക്ഷ്യ പൊതുവിതരണം, ടെക്‌സ്റ്റെയില്‍സ് തുടങ്ങിയ പ്രധാന വകുപ്പുകളുടെ ചുമതല നല്‍കി.
സര്‍ബാനന്ദ സോനോവാളിന് ഷിപ്പിങ്, കിരണ്‍ റിജിജുവിന് നിയമം, നാരായണ്‍ റാണെയ്ക്ക് ചെറുകിട വ്യവസായം എന്നീ വകുപ്പുകളുടെ ചുമതല ലഭിച്ചു. മറ്റ് മന്ത്രിമാരുടെയും മലയാളിയായ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള സഹമന്ത്രിമാരുടെയും വകുപ്പുകളില്‍ ഉടന്‍ തീരുമാനമാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.