ലണ്ടന്‍: ഇംഗ്ലണ്ടിന് സ്വപ്നകിരീടം ഒരു മത്സരം മാത്രമകലെ. യൂറോ കപ്പ് ഫുട്‌ബോള്‍ സെമിഫൈനലില്‍ ഡെന്‍മാര്‍ക്കിനെ 2-1നു തോല്‍പിച്ച് ഇംഗ്ലണ്ട് ഫൈനലില്‍ കടന്നു. എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതിയില്‍ ക്യാപ്റ്റന്‍ ഹാരി കെയ്‌നാണ് ഇംഗ്ലണ്ടിന്റെ വിജയഗോള്‍ നേടിയത്. കെയ്‌നിന്റെ പെനല്‍റ്റി കിക്ക് ഡാനിഷ് ഗോള്‍കീപ്പര്‍ കാസ്പര്‍ സ്‌മൈക്കല്‍ തടഞ്ഞെങ്കിലും പന്ത് കയ്യിലൊതുക്കാനായില്ല. ഓടിയെത്തിയ കെയ്ന്‍ തന്നെ പന്ത് വലയ്ക്കുള്ളിലാക്കി. നിശ്ചിത സമയത്ത് കളി 1-1 സമനിലയായിരുന്നു.
30 ാം മിനിറ്റില്‍ മിക്കല്‍ ഡാംസ്ഗാര്‍ഡിന്റെ ഫ്രീകിക്ക് ഗോളില്‍ ഡെന്‍മാര്‍ക്കാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ 39ാം മിനിറ്റില്‍ ഡാനിഷ് ക്യാപ്റ്റന്‍ സിമോണ്‍ കെയറിന്റെ സെല്‍ഫ് ഗോളില്‍ ഇംഗ്ലണ്ട് ഒപ്പമെത്തി. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇംഗ്ലണ്ട് ഇറ്റലിയെ നേരിടും. 1966ല്‍ വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ കിരീടം നേടിയതിനു ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ഒരു മേജര്‍ ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ കളിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.