കൊച്ചി: കേരളത്തില്‍ വേണ്ടെന്നു വച്ച 3500 കോടിയുടെ നിക്ഷേപ പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കിറ്റെക്‌സ് ഗ്രൂപ്പ് തെലുങ്കാനയിലേക്ക്. തെലുങ്കാന സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ച് കിറ്റെക്‌സ് എം.ഡി സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് നാളെ ഹൈദരാബാദിലേക്ക് പോകുന്നത്.
തെലുങ്കാന സര്‍ക്കാര്‍ അയയ്ക്കുന്ന സ്വകാര്യ ജെറ്റ് വിമാനത്തിലാണ് കിറ്റെക്‌സ് സംഘം കൊച്ചിയില്‍ നിന്നും ഹൈദരാബാദിലേക്ക് പോകുന്നത്. മാനേജിംഗ് ഡയറക്ടര്‍ സാബു എം ജേക്കബിനൊപ്പം ഡയറക്ടര്‍മാരായ ബെന്നി ജോസഫ്, കെഎല്‍വി നാരായണന്‍, ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ് ഹര്‍കിഷന്‍ സിംഗ് സോധി, സിഎഫ്ഒ ബോബി മൈക്കിള്‍, ജനറല്‍ മാനേജര്‍ സജി കുര്യന്‍ എന്നിവരും സംഘത്തിലുണ്ടാകും. തെലങ്കാന വ്യവസായ മന്ത്രി കെ.ടി രാമ റാവുവിന്റെ നേരിട്ടുള്ള ക്ഷണ പ്രകാരമാണ് കിറ്റക്‌സ് ഗ്രൂപ്പ് ഹൈദരാബാദിലേക്ക് പോകുന്നത്.
നിക്ഷേപം നടത്താന്‍ മികച്ച സൗകര്യങ്ങളാണ് തെലുങ്കാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. നേരത്തെ വ്യവസായ മന്ത്രി കെ.ടി രാമ റാവുവുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും സാബു എം ജേക്കബ് ടെലിഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കൂടിക്കാഴ്ചയ്ക്കായി സ്വകാര്യ ജെറ്റ് വിമാനം അയച്ച് കിറ്റെക്‌സിനെ തെലുങ്കാന സര്‍ക്കാര്‍ ക്ഷണിച്ചിരിക്കുന്നത്.
കേരളത്തിലെ പുതിയ നിക്ഷേപ പദ്ധതികളില്‍ നിന്നും പിന്മാറുന്നുവെന്ന് കിറ്റെക്‌സ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇതുവരെ ഒമ്പത് സംസ്ഥാനങ്ങള്‍ നിക്ഷേപം നടത്താന്‍ നിരവധി വാഗ്ദാനങ്ങള്‍ നല്‍കി കിറ്റെക്‌സിനെ ക്ഷണിച്ചിട്ടുണ്ടെന്നും സാബു എം ജേക്കബ് പറഞ്ഞിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.