അസം-മിസോറം അതിർത്തിയിൽ എറ്റുമുട്ടൽ

അസം-മിസോറം അതിർത്തിയിൽ എറ്റുമുട്ടൽ

ആസ്സാം : അസം-മിസോറം അതിർത്തിയിൽ എറ്റുമുട്ടൽ. രണ്ട് സംസ്ഥാനങ്ങളിലെയും ഇരു വിഭാഗങ്ങൾ തമ്മിലാണ് സംഘർഷം ഉണ്ടായത്. എറ്റുമുട്ടലിൽ നിരവധി പേർക്ക് പരുക്കേറ്റതായി മിസോറാം പൊലീസ് അറിയിച്ചു. മിസോറാമിലെ കോലാസിബ് ജില്ലയിലും അസമിലെ കാച്ചർ ജില്ലയിലുമാണ് സംഘർഷം ഉണ്ടായത്. സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണത്തിലാണ്. സംഘർഷ ബാധിത മേഖലകളിൽ അർധ സൈനികരെ വിന്യസിച്ചു. 

അക്രമബാധിത പ്രദേശങ്ങളിൽ മിസോറാമിലെയും അസമിലെ ലൈലാപൂരിലെയും ഇരു സംസ്ഥാനങ്ങളും നിരവധി സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. അവശ്യവസ്തുക്കൾ മിസോറാമിലേക്ക് കൊണ്ടുപോകുന്ന ട്രക്കുകൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ അതിർത്തിയിൽ കുടുങ്ങി കിടക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.