ഒളിമ്പിക്‌സ് ദീപശിഖ വാട്ടര്‍ പിസ്റ്റള്‍ ഉപയോഗിച്ച് അണയ്ക്കാന്‍ ശ്രമം; വീഡിയോ

ഒളിമ്പിക്‌സ് ദീപശിഖ വാട്ടര്‍ പിസ്റ്റള്‍  ഉപയോഗിച്ച് അണയ്ക്കാന്‍ ശ്രമം; വീഡിയോ

ടോകിയോ: ജപ്പാനില്‍ 23-ന് ആരംഭിക്കുന്ന ഒളിമ്പിക്‌സിന്റെ വിജ്ഞാപനവുമായി എത്തിയ ദീപശിഖ അണയ്ക്കാന്‍ ശ്രമിച്ച് സ്ത്രീ അറസ്റ്റില്‍. ടോകിയോ നഗരത്തില്‍ ദീപശിഖാ പ്രയാണം കാണാനെത്തിയ ആള്‍ക്കൂട്ടത്തിനിടയില്‍നിന്ന 53 വയസുകാരിയായ സ്ത്രീ, ദീപശിഖ കടന്നുപോകുന്ന സമയം പ്ലാസ്റ്റിക് കൊണ്ടുള്ള വാട്ടര്‍ പിസ്റ്റളില്‍നിന്ന് വെള്ളം തെറിപ്പിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ വെള്ളം ദീപശിഖയിലെത്താതിരിക്കാന്‍ ഷീല്‍ഡ് കൊണ്ട് മറച്ചുപിടിച്ച ശേഷം പിസ്റ്റള്‍ വലിച്ചുമാറ്റി ഇവരെ കസ്റ്റഡിയിലെടുത്തു. 'ഒളിമ്പിക്‌സ് വേണ്ട, കായിക മത്സരങ്ങള്‍ അവസാനിപ്പിക്കൂ' എന്നിങ്ങനെ മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രക്ഷോഭം.


കോവിഡ് രൂക്ഷമായ ടോക്കിയോ നഗരത്തില്‍ വ്യാഴാഴ്ച പ്രധാനമന്ത്രി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. കാണികളെ പ്രവേശിപ്പിക്കില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഒളിമ്പിക്‌സ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒറ്റയാള്‍ പ്രക്ഷോഭം. അപകടമൊഴിവാക്കിയശേഷം സുരക്ഷ വിഭാഗം ഇവരെ അറസ്റ്റ് ചെയ്തു. ദീപശിഖാ പ്രയാണം മനഃപൂര്‍വം തടസപ്പെടുത്താന്‍ ശ്രമിച്ചു എന്ന കുറ്റത്തിനാണ് സ്ത്രീയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.