അന്താരാഷ്ട്ര വിപണിയില്‍ മുപ്പത് കോടി വിലയുള്ള ആംബര്‍ഗ്രിസ് തൃശ്ശൂരില്‍ പിടികൂടി

അന്താരാഷ്ട്ര വിപണിയില്‍ മുപ്പത് കോടി വിലയുള്ള ആംബര്‍ഗ്രിസ് തൃശ്ശൂരില്‍ പിടികൂടി

തൃശ്ശൂര്‍: തിമിംഗല ഛര്‍ദി അഥവ ആംബര്‍ഗ്രിസ് തൃശ്ശൂരില്‍ പിടികൂടി. അന്താരാഷ്ട്ര വിപണിയില്‍ മുപ്പത് കോടി രൂപ വിലയുളള സുഗന്ധലേപന വസ്തുവാണിത്. ഇതാദ്യമായാണ് കേരളത്തില്‍ ആംബര്‍ഗ്രിസ് പിടികൂടുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആംബര്‍ഗ്രിസ് വില്‍ക്കാന്‍ ശ്രമിച്ച മൂന്ന് പേരെ വനംവകുപ്പിന്റെ വിജിലന്‍സ് വിഭാഗം പിടികൂടി. തൃശ്ശൂര്‍ ചേറ്റുവയില്‍ നിന്നാണ് ഇവരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.


വാടാനപ്പിള്ളി സ്വദേശി റഫീഖ്, പാലയൂര്‍ സ്വദേശി ഫൈസല്‍, എറണാകുളം സ്വദേശി ഹംസ എന്നിവരാണ് പിടിയിലായത്. 18 കിലോ തൂക്കം വരുന്ന തിമിംഗല ഛര്‍ദില്‍ ഇവരില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. അറേബ്യന്‍ മാര്‍ക്കറ്റിലാണ് ഈ വസ്തുവിന് വലിയ ഡിമാന്‍ഡുള്ളതെന്നും തൃശ്ശൂരിലെ സംഘത്തിന് ഇതെവിടെ നിന്നു കിട്ടി എന്നതിനെക്കുറിച്ചും അന്വേഷണം തുടരുകയാണെന്ന് വനംവകുപ്പ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.