കോഴിക്കോട്: ജമ്മു കാശ്മീരില്‍ വീരമൃത്യു വരിച്ച മലയാളി ജവാന്‍ നായിബ് സുബേദാര്‍ എം ശ്രീജിത്തിന്റെ മൃതദേഹം സംസ്‌ക്കരിച്ചു. രാവിലെ ഏഴിന് സൈനിക ബഹുമതികളോടെ. കൊയിലാണ്ടി പൂക്കാട് പടിഞ്ഞാറേതറയിലെ കുടുംബ വീട്ടിലായിരുന്നു സംസ്‌കാരം. സംസ്ഥാന സര്‍ക്കാരിന് വേണ്ടി വനംമന്ത്രി എ.കെ.ശശീന്ദ്രന്‍, ജില്ലാ കളക്ടര്‍ സാംബശിവ റാവു എന്നിവര്‍ ആദരാജ്ഞലി അര്‍പ്പിച്ചു. ശ്രീജിത്തിന്റെ മകന്‍ അതുല്‍ പിതാവിന്റെ ചിതയ്ക്ക് തീ കൊളുത്തി.
ശ്രീജിത്തിന്റെ കുടുംബവീട് സ്ഥിതി ചെയ്യുന്നത് കാറ്റഗറി സി വിഭാഗത്തില്‍പ്പെട്ട സ്ഥലമായതിനാല്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം പൊതുദര്‍ശനം വേണ്ടെന്ന് വച്ചിരുന്നു. എന്നാല്‍ കോവിഡ് സാഹചര്യത്തിലും നൂറുകണക്കിന് ആളുകളാണ് ധീരജവാനെ അവസാനമായി ഒരു നോക്ക് കാണാന്‍ കുടുംബവീട്ടിലെത്തിയത്.
ഇന്നലെ രാത്രി സുലൂര്‍ എയര്‍ ഫോഴ്സ് സ്റ്റേഷനില്‍ എത്തിച്ച മൃതദേഹം കോയമ്പത്തൂര്‍ മിലിട്ടറി സ്റ്റേഷന്‍ കമാണ്ടറും വ്യോമസേനാ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഏറ്റുവാങ്ങിയത്. കോയമ്പത്തൂരില്‍ നിന്ന് റോഡ് മാര്‍ഗമാണ് മൃതദേഹം രാത്രിയോടെ കൊയിലാണ്ടിയിലെ വീട്ടിലെത്തിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.