ജോലികിട്ടിയവരാണോ നിങ്ങൾ? എം.ടെക് ഇനിയും പഠിക്കാൻ ആഗ്രഹമുണ്ടോ? ; കോഴ്‌സുമായി ഐ.ഐ.ഐ.ടി

ജോലികിട്ടിയവരാണോ നിങ്ങൾ? എം.ടെക് ഇനിയും പഠിക്കാൻ ആഗ്രഹമുണ്ടോ? ; കോഴ്‌സുമായി ഐ.ഐ.ഐ.ടി

ഉപരിപഠനമെന്ന സ്വപ്നം ഒരു ജോലി കിട്ടിയതുകൊണ്ടുമാത്രം ഉപേക്ഷിച്ചവരണോ നിങ്ങൾ. എങ്കിൽ അറിയുക നിങ്ങളുടെ സൗകര്യവും സമയവും അനുസരിച്ച് പഠിച്ച് എം.ടെക് കോഴ്സ് പൂർത്തിയാക്കാം ഇപ്പോൾ ഒരു സുവർണ അവസരം കൈവന്നിരിക്കുകയാണ്. കോട്ടയത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐ.ഐ.ഐ.ടി.) യുടെ തിരുവനന്തപുരത്തെ ഓഫ് കാമ്പസ് സെന്ററാണ് വർക്കിങ് പ്രൊഫഷണലുകൾക്കായി കോഴ്സ് നടത്തുന്നത്.

കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ദേശീയപ്രാധാന്യമുള്ള പ്രൊഫഷണൽ സ്ഥാപനമാണ് ഐ.ഐ.ഐ.ടി.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റാ സയൻസ്, സൈബർ സെക്യൂരിറ്റി എന്നീ വിഷയങ്ങളിലാണ് ഇവിടെ വിദഗ്ധ പഠനത്തിന് അവസരം. പഠിതാവിന്റെ സൗകര്യമനുസരിച്ച് മൂന്നുമുതൽ അഞ്ചുവരെ വർഷത്തിനകം കോഴ്സ് പൂർത്തിയാക്കാം. കുറഞ്ഞത് മൂന്നുവർഷമെങ്കിലും പഠിച്ചിരിക്കണം. ശനി, ഞായർ ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലുമാകും ക്ലാസ്. രണ്ടുകോഴ്സിനും കൂടി 60 സീറ്റ്. ഫീസ് ഒരു ക്രെഡിറ്റിന് 8500 രൂപ. ഒരു സെമസ്റ്ററിൽ എട്ട് ക്രെഡിറ്റുണ്ട്.

യോഗ്യത

1. ഏതെങ്കിലും വിഷയത്തിൽ ബി.ടെക്./ബി.ഇ./എ.എം.ഐ.ഇ. ബിരുദം/എം.സി. എ. അല്ലെങ്കിൽ കംപ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളിൽ എം എസ് സി /എം.എസ് കുറഞ്ഞത് 60 ശതമാനം മാർക്കോടെ ജയിച്ചവർ

2. അക്കാദമിക്/വ്യവസായ/ഗവേഷണ തലത്തിൽ ജോലിചെയ്യുന്നവർ (മുകളിൽ പറഞ്ഞ യോഗ്യത നിർബന്ധമാണ്). കുറഞ്ഞത് ഒരുവർഷമെങ്കിലും പ്രവൃത്തിപരിചയം വേണം.

അതേസമയം ആർക്കെങ്കിലും ജോലി മാറുകയോ വേറൊരു അസൈൻമെന്റിന് പോകുകയോ ചെയ്യണമെങ്കിൽ ഒരുവർഷം മാറിനിൽക്കാം. അതിന് സെമസ്റ്ററിലെ പഠനം തുടരാനായി 10,000 രൂപ അടച്ചാൽമതി. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ തത്‌കാലം ഓൺലൈനിലാണ് ക്ലാസ്.

അപേക്ഷ  //mtechwp.iiitkottayam.ac.in/വഴി നൽകാം. അവസാനതീയതി ജൂലായ് 18. വിവരങ്ങൾക്ക്: 0482 2202161/35/00, [email protected]/[email protected]



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.