ആദായനികുതി നല്‍കിക്കൊണ്ടിരുന്നയാള്‍ മരണപ്പെട്ടാല്‍ ആ സാമ്പത്തിക വര്‍ഷത്തിലെ നികുതി നല്‍കേണ്ടതുണ്ടോ എന്നത് മിക്കവര്‍ക്കുമുള്ള ഒരു സംശയമാണിത്. എന്നാല്‍ നികുതി ദായകന്‍ മരണപ്പെട്ടതു വരെയുള്ള വരുമാനത്തിന് നികുതി ബാധ്യതയുണ്ട്. മരിച്ചയാളുടെ നിര്‍ധിഷ്ട സാമ്പത്തിക വര്‍ഷത്തിലെ നികുതി റിട്ടേണ്‍ നിയമപരമായ അനന്തരാവകാശികള്‍ക്ക് ഫയല്‍ ചെയ്യാം.
ആദായ നികുതി നിയമമനുസരിച്ച് വരുമാനം നികുതി പരിധിക്ക് മുകളിലാണെങ്കില്‍ മൂലധന നേട്ട ഇളവുകള്‍, മറ്റ് കിഴിവുകള്‍ എന്നിവ ലഭിക്കുന്നതിനും റിട്ടേണ്‍ ഫയല്‍ ചെയ്യണം. മരണപ്പെട്ടയാള്‍ക്ക് വിദേശ ആസ്തി ഉണ്ടെങ്കിലും നികുതി നല്‍കണം.
ഒരു സാമ്പത്തിക വര്‍ഷത്തില്‍ കറന്റ് അക്കൗണ്ടില്‍ ഒരു കോടി രൂപയിലധികം നിക്ഷേപിച്ചിട്ടുണ്ടെങ്കിലും നികുതി ബാധ്യതയുണ്ട്. ഒരു വിദേശ യാത്രയ്ക്കായി രണ്ട് ലക്ഷം രൂപയോ അതില്‍ കൂടുതലോ ചെലവഴിക്കുകയോ, ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ വൈദ്യുതി ബില്ല് അടയ്ക്കുകയോ ചെയ്തിട്ടുണ്ടെങ്കിലും ഐടിആര്‍ ഫയല്‍ ചെയ്യണം.
മരണമടഞ്ഞ വ്യക്തിയുടെ പേരില്‍ ഐടിആര്‍ ഫയല്‍ ചെയ്യുന്നതിന്, ആദായ നികുതി വെബ്സൈറ്റില്‍ നിയമപരമായ അവകാശിയുടെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. രജിസ്‌ട്രേഷനായി, മരണപ്പെട്ടയാളുടെയും നിയമപരമായ അവകാശിയുടെയും പാന്‍ കാര്‍ഡ് ഇ-ഫയലിംഗ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ മരണപ്പെട്ടയാളുടെ ഡെത്ത് സര്‍ട്ടിഫിക്ക്റ്റ് ആവശ്യമാണ്. റിട്ടേണ്‍ സമര്‍പ്പിക്കാന്‍ അംഗീകൃത അനന്തരാവകാശ സര്‍ട്ടിഫിക്കറ്റും വേണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.