തിരുവനന്തപുരം: പേവിഷ ബാധയ്ക്കുള്ള പ്രതിരോധ വാക്‌സിന്‍ സ്വന്തമായി നിര്‍മ്മിക്കാനൊരുങ്ങി കേരളം. മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ പാലോടുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഹെല്‍ത്ത് ആന്‍ഡ് വെറ്റിനറി ബയോളജിക്കല്‍സിലാണ് റാബീസ് പ്രതിരോധ മരുന്ന് ഉല്‍പ്പാദിപ്പിക്കുക.
240 കോടി രൂപയാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. ഹൈദരാബാദിലെ ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍സ്, പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവടങ്ങളില്‍ നിന്നാണ് പ്രതിരോധ മരുന്ന് എത്തിക്കുന്നത്. ആറ് ലക്ഷം ഡോസ് വാക്‌സിനാണ് കേരളത്തില്‍ ഒരു വര്‍ഷം ആവശ്യമായി വരുന്നത്. നബ്കോണ്‍സുമായി 2017ല്‍ മൃഗസംരക്ഷണ വകുപ്പ് ഒപ്പുവെച്ച പദ്ധതിയാണ് ഇപ്പോള്‍ പുനരാരംഭിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.