മുടി കൊഴിച്ചിലിന് മുടി മുറിക്കലല്ല പരിഹാരം

മുടി കൊഴിച്ചിലിന് മുടി മുറിക്കലല്ല പരിഹാരം

പലരേയും അലട്ടുന്ന പ്രശ്‌നമാണ് മുടികൊഴിച്ചില്‍. പ്രത്യേകിച്ച് യുവജനങ്ങളെ. പലകാരണങ്ങള്‍ കൊണ്ടാകാം മുടികൊഴിച്ചില്‍ ഉണ്ടാകുന്നത്. പോഷകാഹാരക്കുറവ്, സമ്മര്‍ദ്ദം, ചില മരുന്നുകളുടെ ഉപയോഗം, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ എന്നിവ ഉള്‍പ്പെടെ നിരവധി ഘടകങ്ങള്‍ മുടി കൊഴിച്ചിലിന് കാരണമാകുമെന്ന് സെലിബ്രിറ്റി ഡെര്‍മറ്റോളജിസ്റ്റ് ഡോ. രശ്മി ഷെട്ടിറ പറയുന്നു. മുടി മുറിക്കുന്നത് മുടി കൊഴിച്ചിലിന് പരിഹാരമല്ല. മുടികൊഴിച്ചില്‍ കുറയാന്‍ മുടി മുറിക്കുന്നതിനു പകരം മറ്റ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നാണ് ഡോ. രശ്മി പറയുന്നത്.

1. മുടിയുടെ ശുചിത്വം പാലിക്കുക. എണ്ണമയമുള്ള മുടിയാണെങ്കില്‍ ആഴ്ചയില്‍ മൂന്ന് തവണ മുടി ഷാംപൂ ഉപയോഗിച്ച് കഴുകുക.
2. മുടിയില്‍ ഹെയര്‍ബാന്‍ഡ് എത്രത്തോളം മുറുക്കിക്കെട്ടുന്നുവോ അത്രത്തോളം ദോഷകരമാകും. മുടി എപ്പോഴും കെട്ടി വയ്ക്കാതെ ഇടയ്ക്ക് അഴിച്ചിടുക. അല്ലെങ്കില്‍ ക്ലിപ്പ് ഉപയോഗിക്കുകയോ ചെയ്യുക.
3. കുളിച്ചതിന് ശേഷം മുടി ഉടനെ ചീകുന്ന ശീലം ചിലര്‍ക്കുണ്ട്. എന്നാല്‍ ഇത് നല്ലതല്ലെന്ന് ഓര്‍ക്കുക. കുളിച്ചതിന് ശേഷം ഉടനെ മുടി ചീകാതിരിക്കുക. ഇത് മുടി കേടുവരാനിടയാക്കും. നനഞ്ഞ മുടി ദുര്‍ബലവും വേഗത്തില്‍ പൊട്ടിപ്പോകുന്നതുമാണ്. അതിനാല്‍ മുടി ഉണങ്ങിയതിന് ശേഷം മാത്രം ചീകുക.
4. മുടിയുടെ ചുരുളല്‍ ഒഴിവാക്കാന്‍ ഒരു നല്ല കണ്ടീഷണര്‍ ഉപയോഗിച്ച് മുടിയ്ക്ക് നനവ് നല്‍കുക. മുടി കണ്ടീഷന്‍ ചെയ്ത ശേഷം നന്നായി മുടി ഉണക്കുക.
5. ആഴ്ചയിലൊരിക്കല്‍ നല്ലൊരു ഹെയര്‍ മാസ്‌ക് ഉപയോഗിക്കുക. ഇത് മുടിക്ക് അവശ്യമായ പോഷകങ്ങള്‍ ലഭ്യമാക്കും. മുട്ടയുടെ വെള്ളയും വെളിച്ചണ്ണയും ചേര്‍ത്ത ഹെയര്‍ പാക്ക് മുടിയുടെ വളര്‍ച്ചയ്ക്ക് മികച്ചതാണ്.
6. ആഴ്ചയില്‍ ഒരു തവണയെങ്കിലും മുടിയില്‍ എണ്ണ തേയ്ക്കുക. എണ്ണ തേക്കുന്നത് തലയോട്ടിയിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.