ദുബായ്: യുഎഇയില്‍ ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് മൂന്ന് മാസം തടവ് ശിക്ഷയും അമ്പതിനായിരം ദിർഹം പിഴയുമാണ് ശിക്ഷയെന്ന് പബ്ലിക് പ്രോസിക്യൂഷന്‍.
ട്രാഫിക് നിയമഭേദഗതി അനുസരിച്ചാണ് ഈ ശിക്ഷാവിധിയെന്ന് സാമൂഹ്യമാധ്യമത്തില്‍ പബ്ലിക് പ്ലോസിക്യൂഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. അതത് വാഹനങ്ങളിലെ ലൈസന്‍സ് അല്ലാതെ മറ്റ് മോഡല്‍ ലൈസന്‍സുമായി വാഹനമോടിച്ചാലും ഇതേ ശിക്ഷയാകും ലഭിക്കുക. ഗതാഗത നിയമങ്ങള്‍ ഉള്‍പ്പെടെയുള്ളവയെ കുറിച്ച് പൊതുജനങ്ങള്‍ക്ക് അവബോധം സൃഷ്ടിക്കാന്‍ പുതിയ ക്യാംപയിന് പബ്ലിക് പ്രോസിക്യൂഷന്‍ തുടക്കം കുറിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.